# ചിയാന്‍ 62ല്‍ നായികയായെത്തുന്നത് ദുഷാര വിജയന്‍

- Link: https://ml.b4blaze.com/film-news/chiyaan-62-actress-is-dushara-vijayan
- Published: 2024-04-03T18:46:32+05:30
- Author: Ajay

സര്‍പാട്ട പരമ്പരൈ എന്ന ചിത്രത്തിലെ മറിയാമ്മയെ ഗംഭീരമായി അവതരിപ്പിച്ച് സിനിമാ പ്രേക്ഷകരുടെ
പ്രശംസ നേടിയ നടിയാണ് ദുഷാര വിജയന്‍. രായന്‍, വേട്ടൈയ്യന്‍ തുടങ്ങിയ സിനിമകളിലെ മുന്‍നിര
താരങ്ങള്‍ക്കൊപ്പം നിരവധി വാഗ്ദാന പ്രോജക്ടുകളില്‍ ദുഷാര വിജയന്‍ ഇപ്പോള്‍ അഭിനയിച്ചു
വരികയാണ്. ദുഷാരയുടെ കരിയറിലെ പ്രോജക്റ്റുകളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ്
ചിയാന്‍ 62.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/chiyaan-vikram.2jpg.
jpg?resize=1200%2C628&ssl=1)

ചിയാന്‍ 62, സംവിധാനം ചെയ്യുന്നത് എസ്.യു. അരുണ്‍ കുമാര്‍ ആണ്. എസ് ജെ സൂര്യ, സുരാജ്
വെഞ്ഞാറമൂട് തുടങ്ങി മറ്റ് അറിയപ്പെടുന്ന കലാകാരന്മാര്‍ ഉള്‍പ്പെടുന്ന വന്‍ താരനിരയാണ്
ചിത്രത്തിലുള്ളത്. ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തില്‍ ദുഷാര വിജയനാണ്
പ്രധാന നായികയായി എത്തുന്നത്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാറിന്റെ
സംഗീത സംവിധാനവും ചിയാന്‍ 62വിനെ കൂടുതല്‍ മികവുറ്റതാക്കുമെന്നുറപ്പാണ്. എച്ച്ആര്‍ 
പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എസ്.യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ഈ പ്രൊജക്ടിനെ ആകാംക്ഷയോടെയാണ് സിനിമാരാധകര്‍
കാത്തിരിക്കുന്നത്. ചിയാന്‍ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍
തുടങ്ങിയ ഐക്കണുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ചിയാന്‍ 62വിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 21ന്
മധുരയില്‍ ആരംഭിക്കും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
