# ‘തങ്കലാന്‍’ ലുക്കിലെത്തി ചിയാന്‍ വിക്രം!!! ചിത്രം വൈറല്‍

- Link: https://ml.b4blaze.com/film-news/chiyaan-vikram-thangalan-look-out
- Published: 2023-03-16T21:31:12+05:30
- Author: Anu

ചിയാന്‍ വിക്രമിനെ നായകനായി പാ രഞ്ജിത്ത് എത്തുന്ന പുതിയ ചിത്രമാണ് ‘തങ്കലാന്‍’. ആരാധകര്‍
ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിപ്പിലാണ്.ഓഗസ്റ്റിലായിരിക്കും തങ്കലാന്‍
തിയ്യേറ്ററിലെത്തുക. ഇപ്പോഴിതാ ‘തങ്കലാന്റെ’ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് വിക്രം.
ചിയാന്‍ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രമാണ് ‘തങ്കലാന്‍’.

വിക്രം തന്നെയാണ് തങ്കലാന്‍ ലുക്കിലുള്ള പുതിയ ചിത്രം പങ്കുവച്ചത്. ചിത്രത്തിലേതായി
പുറത്തുവന്ന ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിന് സംഗീത സംവിധാനം
നിര്‍വഹിക്കുന്നത് ജിവി പ്രകാശ് കുമാറാണ്. ഇതുവരെ ശ്രമിക്കാത്ത സംഗീതമാണ് ചിത്രത്തില്‍
പരീക്ഷിച്ചിരിക്കുന്നതെന്ന് സംഗീത സംവിധായകന്‍ പറഞ്ഞിരുന്നു.
  കെഇ ജ്ഞാനവേല്‍ രാജയാണ്
ചിത്രത്തിന്റെ നിര്‍മ്മാണം. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം
ഒരുക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഉയര്‍ന്ന
ബജറ്റ് ചിത്രമായിരിക്കും തങ്കലാന്‍.

കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍
നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം നിര്‍മ്മിക്കുന്നതെന്നാണ്
റിപ്പോര്‍ട്ടുകള്‍.

മലയാള താരങ്ങളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.‘
തങ്കലാന്‍’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങിയ താരങ്ങളും
പ്രധാന താരങ്ങളാണ്.

> Perfectly imperfect. [#Thangalaan](https://twitter.com/hashtag/Thangalaan?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/2W46eaqjDn](https://t.co/2W46eaqjDn)
> — Vikram (@chiyaan) [March 16, 2023](https://twitter.com/chiyaan/status/1636185521197322240?ref_src=twsrc%5Etfw)
