# വിക്രം ചിത്രം തങ്കലാന്‍ വൈകുന്നു, ആരാധകര്‍ നിരാശയില്‍!!

- Link: https://ml.b4blaze.com/film-news/chiyaan-vikrams-thangalaan-postponed
- Published: 2024-02-06T20:41:51+05:30
- Author: Anu

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം നായകനാവുന്ന ചിത്രമാണ് തങ്കാലാന്‍.
ടീസര്‍ കണ്ടും വിക്രമിന്റെ വേഷപ്പകര്‍ച്ച കണ്ടും ആരാധകരെ അവേശത്തിലകിയ ചിത്രം ജനുവരി
റിലീസ് ചെയ്യാന്‍ ഇരുന്നതയിരുന്നു. എന്നാല്‍ ഗ്രാഫിക്‌സ്, വി എഫ് എക്‌സ് വര്‍ക്കുകള്‍
നീണ്ടുപോയതിനാല്‍ റിലീസ് വൈകുകയാണ്. ചിത്രം ഏപ്രില്‍ ആദ്യം തീയേറ്റര്‍ റിലീസ് ആവും 
എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്.
  എന്നാല്‍ ചിത്രം ഏപ്രില്‍ റിലീസ് ഉണ്ടാവില്ല
എന്നാണ് പുറത്ത് വരുന്ന വിവരം. ഏപ്രില്‍ മാസം പാര്‍ലിമെന്ററി ഇലക്ഷന്‍ പ്രഖ്യാപിച്ച
സാഹചര്യത്തില്‍ ആണ് ഈ വാര്‍ത്ത വരുന്നത്. ഇലക്ഷന് ശേഷം റീലീസ് ഉണ്ടാവൂ എന്നാണ് പുറത്ത്
വരുന്ന വാര്‍ത്തകള്‍. ഇതിനെ കുറിച്ച് ഒഫീഷ്യല്‍ സ്ഥിരീകരണം ഒന്നും കിട്ടിയിട്ടില്ല.
വിക്രത്തെ കൂടാതെ പശുപതി, മാളവിക മോഹന്‍, പാര്‍വതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന
വേഷത്തില്‍ എത്തുന്നു. സൂപ്പര്‍ സംവിധായകന്‍ പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത്
സ്റ്റുഡിയോ ഗ്രീന്‍ പ്രൊഡക്ഷന്‍, നീലം പ്രൊഡക്ഷന്‍സ് എന്നിവരാണ്. ജി വി പ്രകാശ് കുമാര്‍
ആണ് സംഗീതം. ചിത്രത്തിന്റെ ടീസര്‍ ഇതിനകം 1.3 കോടി വ്യൂസ് നേടി കഴിഞ്ഞു. വിക്രത്തിന്റെ
പ്രകടനം ബിഗ് സ്‌ക്രീനില്‍ കാണാന്‍ ഉള്ള കാത്തിരിപ്പില്‍ ആണ് ആരാധകര്‍.
