# രോമാഞ്ചം ടീമിന് സ്പെഷ്യൽ സർപ്രൈസ് ഒരുക്കി ചിയാൻ വിക്രം

- Link: https://ml.b4blaze.com/film-news/chiyan-vikram-shares-a-latest-video
- Published: 2023-07-05T17:29:07+05:30
- Author: Shilpa

മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച അർജുൻ അശോകൻ ചിത്രമായിരുന്നു രോമാഞ്ചം. അതുകൊണ്ട്
തന്നെ ചിത്രത്തിന്റെ സെക്കന്റ് പാർട്ടിനായി അക്ഷമയോടെയാണ് ഏവരും കാത്തിരിക്കുന്നത്.
ചിത്രത്തിലെ എല്ലാഭാഗങ്ങളും പ്രേക്ഷകരുടെ പ്രിയം നേടി എടുത്തവയാണ്. സിനിമയിലെ ആദരാഞ്ജലികൾ
എന്ന ഗാനം റീലിസിലും മറ്റും തരംഗം തീർത്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-05-171211-300x193.png?resize=698%2C449&ssl=1)

താരങ്ങൾ ഉൾപ്പെടെയാണ് ആ ഗാനത്തിന് രീൽസുമായി സമൂഹമാധ്യമങ്ങളിൽ എത്തിയത്. അത്തരത്തിൽ
ഇപ്പോൾ തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രവും രോമാഞ്ചത്തിലെ ആദരാഞ്ജലികൾ പാട്ടിനു
രീൽസുമായി എത്തിയിരിക്കുകയാണ്‌. വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന
തങ്കലാൻ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസമായിരുന്നു അവസാനിച്ചത്. ഷൂട്ടിങ് കഴിഞ്ഞതോടെയാണ്
പാക്കപ്പ് വീഡിയോ ആണ് ഇത്തരത്തിൽ രസകരമായി എടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-05-170742-191x300.png?resize=963%2C1513&ssl=1)

രോമാഞ്ചം സിനിമയിലെ അർജുൻ അശോകന്റെ തല കുലുക്കിയുള്ള പ്രത്യേക ആക്ഷൻ വെച്ചാണ് വീഡിയോ
തയ്യാറാക്കിയിട്ടുള്ളത്. പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് ചിത്രത്തിലെ നായികമാർ.
ഇവർക്ക് പുറമെ പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരും ചിത്രത്തിൽ
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-05-170822-255x300.png?resize=896%2C1054&ssl=1)
