# ഇഷ്ടമില്ലാത്ത വിവാഹത്തിന് നിര്‍ബന്ധിച്ചു, ഗാനരചയിതാവ് കപിലന്റെ മകള്‍ ആത്മഹത്യ ചെയ്തു

- Link: https://ml.b4blaze.com/film-news/cinema-lyricist-kabilan-daughter-thoorigai-suicide
- Published: 2022-09-11T13:29:05+05:30
- Author: Gargi

ചലച്ചിത്ര ഗാനരചയിതാവും കവിയുമായ കപിലന്റെ മകള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
28കാരിയായ തൂരിഗൈയെ അരുമ്പാക്കത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുത്തുകാരിയായ
ദുരിഗൈ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ സ്ഥിരമായി
എഴുതുന്നയാളായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/thoorigaii.jpg?resize
=1200%2C900&ssl=1)

2020-ല്‍ അവര്‍ ‘ബീയിംഗ് വിമന്‍’ എന്ന പേരില്‍ ഒരു ഡിജിറ്റല്‍ മാഗസിന്‍ ആരംഭിക്കുകയും
അതിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ എഡിറ്ററായി കൂടി ജോലി ചെയ്ത് വരികയായിരുന്നു. നിരവധി
തമിഴ് സിനിമകളിലും വസ്ത്രാലങ്കാരം തൂരിഗൈ നിര്‍വ്വഹിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/thoorigai.jpg?resize
=605%2C339&ssl=1)

തൂരിഗൈയുടെ മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ഇപ്പോള്‍
സാലിഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചെന്നൈ അരുമ്പാക്കത്തുള്ള
എംഎംഡിഎ കോളനിയിലാണ് കബിലനും കുടുംബവും താമസിച്ചിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Thoorigai_Kabilan_100922_1200.
jpg?resize=750%2C500&ssl=1)

അതേസമയം കുറച്ച് നാളുകളായി തൂരിഗൈ വിഷാദ രോഗത്തിലായിരുന്നെന്നും ഇഷ്ടമില്ലാത്ത വിവാഹത്തിന്
സമ്മതിച്ചതാണ് ഇതിന് കാരണമെന്നും സൂചനയുണ്ട്. മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ്
ആത്മഹത്യ ചെയ്തതെന്നും വാര്‍ത്തകളുണ്ട്.
