# സിനിമാ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ ‘സിനിസെന്‍’

- Link: https://ml.b4blaze.com/film-news/cinizen-production
- Published: 2023-09-15T21:44:37+05:30
- Author: Gargi

സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങള്‍ക്കും അലച്ചിലുകള്‍ക്കും വിരാമമിട്ടുകൊണ്ട്,,
കാര്യങ്ങള്‍ കൂടുതല്‍ സുതാര്യവും; സുഗമവുമായി കൈകാര്യം ചെയ്ത്,, സിനിമ ആഗ്രഹിക്കുന്നവരെയും
സിനിമക്ക് ആവശ്യമുള്ളവരെയും തമ്മില്‍ കൃത്യമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന,, ഒരു
സിനിമാ നിര്‍മ്മാതാവോ; സിനിമാ പ്രേമിയോ തുടങ്ങി ഏതൊരു വ്യക്തിക്കും അവരുടെ സിനിമാ സ്വപ്നങ്ങള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ സകല സേവനങ്ങളും; പിന്തുണയും നല്‍കാന്‍ സാധിക്കുന്നൊരു
ലോകവ്യാപക സിനിമാ സമൂഹമാണ് ‘സിനിസെന്‍’ എന്ന പ്ലാറ്റ്‌ഫോം വിഭാവനം ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/cinizen-2.jpeg?resize
=1600%2C1280&ssl=1)

ആഗോള സിനിമാ അവസരങ്ങള്‍ ലഭ്യമാകാന്‍ സഹായിക്കുന്ന അനുകാലിക പ്രസക്തിയുള്ളൊരു കമ്മ്യൂണിറ്റി
പ്ലാറ്റ്‌ഫോം എന്നതിനേക്കാളുപരി കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന 
പ്രത്യേക ഇവന്റുകളിലും; വര്‍ക്ക്‌ഷോപ്പുകളിലും പങ്കെടുക്കാനുള്ള അനുമതിക്കൊപ്പം,, തങ്ങളുടെ
പോര്‍ട്ട്‌ഫോളിയോ ലളിതമായി സൃഷ്ടിക്കാനും,, അവരവരുടെ കഴിവുകളും; സൃഷ്ടികളും ലോകവ്യാപകമായി
പ്രദര്‍ശിപ്പിക്കാനുള്ള ബ്രഹത്തായ അവസരവുമാണ് സിനിസെന്‍ ഉറപ്പ് നല്‍കുന്നത്. കൂടാതെ
സിനിസെന്‍ അഗീകൃതമായ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പ്ലാറ്റ്‌ഫോം വഴി തന്നെ;
കരാര്‍ പ്രകാരമുള്ള പണം കൃത്യമായി അക്കൗണ്ടില്‍ ലഭിക്കുമെന്ന മറ്റൊരു സവിശേഷതയുമുണ്ട്!

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/cinizen-3.jpeg?resize
=1600%2C900&ssl=1)

മലയാള ചലച്ചിത്ര രംഗത്ത് വിപുലമായ അനുഭവ സമ്പത്തുള്ള പ്രമുഖ നിര്‍മ്മാതാവും, വിതരണക്കാരുമായ
കൊക്കേര്‍സിന്റെ മേല്‍നോട്ടത്തിലാണ് ‘സിനിസെന്‍’ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍,,
ചലച്ചിത്ര രംഗത്ത് പുതുതായി രംഗപ്രവേശനം ചെയ്യുന്നവര്‍ക്കാവശ്യമായ ഉള്‍ക്കാഴ്ചയും; 
മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കാന്‍ സിനിസെന്‍ന് കഴിയുമെന്ന് നിസംശയം പറയാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/cinizen.jpeg?resize
=1280%2C1600&ssl=1)

പ്ലാറ്റ്ഫോമിനെക്കുറിച്ച് കൂടുതലറിയാന്‍ www.cinizen.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്.
