# പ്രിയപ്പെട്ട ക്ലിന്റ്…ജിഗര്‍തണ്ട കാണണമെന്ന് ആരാധകന്‍, കാണുമെന്ന് സൂപ്പര്‍ഹീറോ!! സ്വപ്നതുല്യമെന്ന് കാര്‍ത്തിക് സുബ്ബരാജ്

- Link: https://ml.b4blaze.com/film-news/clint-eastwood-to-watch-jigarthanda-double-x
- Published: 2023-12-14T22:53:25+05:30
- Author: Anu

ഈ വര്‍ഷമിറങ്ങിയ ചിത്രങ്ങളിലെ ബ്ലോക്ബസ്റ്റര്‍ ചിത്രമാണ് ‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’.
എസ്‌ജെ സൂര്യയെയും രാഘവ ലോറന്‍സിനെയും പ്രധാനകഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജ് 
ഒരുക്കിയ ചിത്രമാണ് ‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’. തിയറ്ററുകളില്‍ പ്രേക്ഷകരുടെ മികച്ച
പ്രതികരണമാണ് ചിത്രം നേടിയത്. നവംബര്‍ 10നാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സ് തിയേറ്ററുകളിലെത്തിയത്.
കാര്‍ത്തിക് സുബ്ബരാജിന്റെ ട്രെന്‍ഡ് സെറ്റ് ചിത്രമായ ജിഗര്‍തണ്ടയുടെ സീക്വെല്‍ പോലെയാണ്
മറ്റൊരു പ്ലോട്ടിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ക്ലിന്റ് ഈസ്റ്റ്വുഡിനും സത്യജിത് റായ്ക്കുമുള്ള ആദരവെന്ന നിലക്കായിരുന്നു കാര്‍ത്തിക്
സുബ്ബരാജ് ജിഗര്‍തണ്ട ഒരുക്കിയിരിക്കുന്നത്. ക്ലിന്റ് ഈസ്റ്റ് വുഡിന്റെ കടുത്ത ആരാധകനായ
അലിയസ് സീസര്‍ എന്ന കഥാപാത്രമായാണ് ലോറന്‍സ് എത്തുന്നത്. ഹോളിവുഡിലെ ഇതിഹാസ നായകനും
ചിത്രത്തിലുണ്ട്. വിഎഫ്എക്സിലൂടെയാണ് താരത്തിനെ ചിത്രത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.
ചെറിയൊരു രംഗത്തില്‍ ഈസ്റ്റ്വുഡ് എത്തിയപ്പോള്‍ നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

> Hi. Clint is aware of this Movie and he states he will get to it upon Completion
> of his New Film. Juror 2. Thank You. [https://t.co/4UpiIOSzdj](https://t.co/4UpiIOSzdj)
> — Clint Eastwood Official (@RealTheClint) [December 13, 2023](https://twitter.com/RealTheClint/status/1734991509605220408?ref_src=twsrc%5Etfw)

ചിത്രം കഴിഞ്ഞ ജിഗര്‍തണ്ട നെറ്റ്ഫ്‌ലിക്സില്‍ റിലീസായിരുന്നു. ഒരു ആരാധകന്‍ എക്സില്‍(
ട്വിറ്റര്‍) ക്ലിന്റ് ഈസ്റ്റ്‌വുഡിനോട് ചിത്രം കാണണമെന്ന് കമന്റ് ചെയ്തിരുന്നു. വിജയ്
എന്ന് പേരായ എക്സ് യൂസറാണ് കമന്റിട്ടത്. അതിന് ഹോളിവുഡ് സൂപ്പര്‍താരം മറുപടിയും നല്‍കി.
”
പ്രിയപ്പെട്ട ക്ലിന്റ്, ഞങ്ങള്‍ ഇന്ത്യക്കാരാണ്, ജിഗര്‍തണ്ട ഡബിള്‍ എക്സ് എന്ന ഒരു 
തമിഴ്ചിത്രം ഞങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ നെറ്റ്ഫ്‌ളിക്സില്‍ ലഭ്യമാണ്.
മുഴുവന്‍ ചിത്രവും ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന ആദരവാണ്. ചില അനിമേഷന്‍ രംഗങ്ങളിലൂടെ
നിങ്ങളുടെ ചെറുപ്പകാലവും ചിത്രത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. സമയംകിട്ടുമെങ്കില്‍ 
ഈ സിനിമ നിങ്ങളൊന്ന് കാണണം”. ഇങ്ങനെയായിരുന്നു വിജയ് കമന്റിട്ടത്.

ക്ലിന്റ് ഈസ്റ്റ്‌വുഡ് ഒഫീഷ്യല്‍ എന്ന ഹാന്‍ഡില്‍ അതിനുള്ള മറുപടിയും എത്തി. ‘ഹായ്.
ഈ സിനിമയെക്കുറിച്ച് ക്ലിന്റിന് അറിയാം, അദ്ദേഹത്തിന്റെ പുതിയ സിനിമയായ Juror 2 പൂര്‍ത്തിയാക്കിയ
ശേഷം ജിഗര്‍താണ്ട കാണുമെന്നു’മായിരുന്നു മറുപടി. അദ്ദേഹത്തിന്റെ പേജ് കൈകാര്യം ചെയ്യുന്നവരാണ്
ആരാധകന് മറുപടി കുറിച്ചത്.

> Wowww….. Feeling So Surreal!!
> The Legend [#ClintEastwood](https://twitter.com/hashtag/ClintEastwood?src=hash&ref_src=twsrc%5Etfw)
> is AWARE of [#JigarthandaDoubleX](https://twitter.com/hashtag/JigarthandaDoubleX?src=hash&ref_src=twsrc%5Etfw)&
> gonna watch it soon… ????????????????❤️
> This film is my heartfelt dedication to [@RealTheClint](https://twitter.com/RealTheClint?ref_src=twsrc%5Etfw)
> on behalf of Millions of his Fans in India…
> Can't wait to hear what he thinks of the film once… [https://t.co/nDF0Atr59g](https://t.co/nDF0Atr59g)
> — karthik subbaraj (@karthiksubbaraj) [December 14, 2023](https://twitter.com/karthiksubbaraj/status/1735163889388524024?ref_src=twsrc%5Etfw)

അതേസമയം, ക്ലിന്റിന്റെ മറുപടി സ്വപ്നതുല്യമാണെന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ‘
സ്വപ്നതുല്യം! ഇതിഹാസതാരം ക്ലിന്റ് ഈസ്റ്റ്‌വുഡ് ജിഗര്‍താണ്ട ഡബിള്‍ എക്സിനെക്കുറിച്ച്
അറിഞ്ഞിരിക്കുന്നു. വൈകാതെ അദ്ദേഹം സിനിമ കാണും. കാര്‍ത്തിക് എക്സില്‍ പോസ്റ്റ് ചെയ്തു.

അദ്ദേഹത്തിന്റെ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആരാധകരുടെ പേരില്‍ ഞാനൊരുക്കിയ ആദരമാണ് ജിഗര്‍തണ്ട
ഡബിള്‍ എക്‌സ്. സിനിമയെക്കുറിച്ച് അദ്ദേഹം എന്താകും പറയുക എന്നറിയാന്‍ കാത്തിരിക്കുന്നു.
ട്വിറ്ററിലെ ജിഗര്‍താണ്ട ഡബിള്‍ എക്‌സ് ആരാധകര്‍ക്കു നന്ദി! നിങ്ങളാണ് ഈ സിനിമയെ അദ്ദേഹത്തിലേക്കെത്തിച്ചത്’
എന്നാണ് ക്ലിന്റ് ഈസ്റ്റ്വുഡിന്റെ എക്സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കാര്‍ത്തിക് സുബ്ബരാജ്
കുറിച്ചത്.
