# കളർഫുൾ ലുക്കിൽ പുറം തിരിഞ്ഞ് നിൽക്കുന്ന നായകൻ ആര്? വൈറലായി ഒരു ഫസ്റ്റ് ലുക്ക്

- Link: https://ml.b4blaze.com/film-news/colorfull-first-look-post-viral-on-social-media
- Published: 2024-01-02T22:08:42+05:30
- Author: Ajay

ഏറെ പ്രേക്ഷക പ്രശംസകൾ ഏറ്റുവാങ്ങിയ ഹ്രസ്വചിത്രം ‘കാക്ക’, റിലീസിന് തയ്യാറെടുക്കുന്ന‘
പന്തം’ എന്നീ ചിത്രങ്ങൾക്ക് ശേഷം വെള്ളിത്തിര പ്രൊഡക്ഷൻസിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
അജു അജീഷ്‌ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോ-
പ്രൊഡ്യൂസർ സാംകൃഷ്ണ. അജു അജീഷ്‌, ഷിനോജ്‌ ഈനിക്കൽ, ഗോപിക കെ ദാസ് എന്നിവർ ചേർന്നാണ്
ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടേയും മറ്റ്
വിവരങ്ങളും ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/3c10ec7f-8b43-4f7a-
8644-c42b67824828-1.jpeg?resize=1280%2C1600&ssl=1)

ക്യാമറ – ജിജു സണ്ണി, എഡിറ്റർ- ഗ്രെയ്‌സൻ സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ്‌
വെണ്ണല, മ്യൂസിക്‌ & ബി.ജി.എം- എബിൻ സാഗർ, ആർട്ട്‌ ഡയറക്ടർ-സുബൈർ പാങ്ങ്‌, സൗണ്ട്‌ 
ഡിസൈൻ-റോംലിൻ മലിച്ചേരി, ലിറിക്സ്‌-അനീഷ്‌ കൊല്ലോളി & സമീൽ വണ്ടൂർ ,മേക്കപ്പ്‌- ജോഷി
ജോസ്‌ & വിജീഷ്‌ കൃഷ്ണൻ,പോസ്റ്റർ ഡിസൈൻസ്‌- ഗോകുൽ.എ.ഗോപിനാഥൻ, പി.ആർ.ഒ- പി.ശിവപ്രസാദ്‌,
സ്റ്റിൽസ്- യൂനുസ് ഡാക്സോ & ബിൻഷാദ് ഉമ്മർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
