# ‘സഹപ്രവര്‍ത്തകന്റെ മരണം കൊണ്ട് കാശുണ്ടാക്കുന്നു’! ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമര്‍ശനം

- Link: https://ml.b4blaze.com/film-news/comments-against-lakshmi-nakshathra
- Published: 2023-06-11T18:09:44+05:30
- Author: Anu

കലാകേരളത്തിന്റെ തീരാനഷ്ടമാണ് നടന്‍ കൊല്ലം സുധിയുടെ അകാല വിയോഗം. വാഹനാപകടമാണ് നടന്റെ
ജീവന്‍ കവര്‍ന്നത്. സുധിയുടെ വേര്‍പാടിന്റെ ദുഖത്തിലാണ് ആരാധകലോകം. സഹപ്രവര്‍ത്തകര്‍
ഇപ്പോഴും ആ ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല. സ്റ്റാര്‍ മാജിക് ഷോയിലൂടെ ജനപ്രിയ
താരമായി മുന്നേറുമ്പോഴാണ് താരം വിടപറഞ്ഞത്.

ഇപ്പോഴിതാ കൊല്ലം സുധിയെ കുറിച്ച് അവതാരക ലക്ഷ്മി നക്ഷത്രയുടെ പ്രവൃത്തി ആരാധകരെ രോഷം
കൊള്ളിച്ചിരിക്കുകയാണ്. സുധിയുടെ മരണ ശേഷം സുധിയെ കുറിച്ചുള്ള വീഡിയോ ലക്ഷ്മി ചെയ്തിരുന്നു.
ഇതാണ് ആരാധകലോകത്തെ പ്രകോപിച്ചത്. സ്വന്തം ചേട്ടനായിരുന്നു. സുധി. നല്ലവരെയൊക്കെ ദൈവം
പെട്ടെന്ന് വിളിയ്ക്കുമെന്നാണ് കണ്ണീരടക്കാനാവാതെ ലക്ഷ്മി പങ്കുവച്ചിരുന്നത്.

സ്വന്തം സഹപ്രവര്‍ത്തകന്റെ മരണം വരെ എടുത്ത് യൂട്യൂബില്‍ ഇട്ട് പണം ഉണ്ടാക്കാന്‍ നോക്കുന്നെന്നാണ്
ലക്ഷ്മിയ്ക്ക് നേരെയുള്ള വിമര്‍ശനം. നിങ്ങള്‍ക്ക് എങ്ങനെ ഇത്ര മനസ്സാക്ഷിയില്ലാതെ പെരുമാറാന്‍
കഴിയുന്നെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
  മാത്രമല്ല ശ്രീവിദ്യ മുല്ലശ്ശേരിയെ കണ്ട്
പഠിക്കണമെന്നും ആരാധകര്‍ പറയുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട സുധി ചേട്ടന്റെ വിയോഗം കാരണം
ഞാന്‍ ഈ മനോവിഷമത്തെ മറികടക്കുന്നതുവരെ കുറച്ചു കാലത്തേക്ക് വീഡിയോകളൊന്നും വരില്ല.
എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി,-എന്നായിരുന്നു ശ്രീവിദ്യ സോഷ്യലിടത്ത് കുറിച്ചത്.
അവസാന നിമിഷവും സുധി ഫ്‌ളവേഴ്‌സ് ഷോ കഴിഞ്ഞ് വടകരയില്‍ നിന്നും മടങ്ങുകയായിരുന്നു. 
പുലര്‍ച്ചെ തൃശ്ശൂര്‍ കയ്പ്പമംഗലത്ത് വച്ചുണ്ടായ അപകടമാണ് സുധിയുടെ ജീവനെടുത്തത്.
