# കാണൂ താര രാജാക്കന്മാരെ… തന്നെ നെഞ്ചേറ്റിയ ആരാധകന്റെ കുടുംബത്തെ സഹായിച്ച സൂര്യയ്ക്കായി കയ്യടിച്ച് സോഷ്യല്‍ മീഡിയ

- Link: https://ml.b4blaze.com/film-news/comments-for-surya
- Published: 2022-06-01T13:08:17+05:30
- Author: Rahul

ഭാഷാ ഭേദമെന്യേ ഇന്ന് ഏതൊരു മുന്‍ നിര താരത്തെയും സംബന്ധിച്ച് ഫാന്‍ സസോസിഷേനുകള്‍ 
എന്നത് അവിഭാജ്യ ഘടകമാണ്. അല്ലെങ്കില്‍ നില നില്‍പ്പിന്റെ പ്രശ്‌നമാണ്. ഇത്തരത്തില്‍
തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി ആരാധകരുള്ള താരമാണ് സൂര്യ.

പൊതുവെ ഇത്തരം ഫാന്‍സ് അസോസിഷനുകളോടും ആരാധകരോടും എവിടെയങ്കിലും വച്ചു കാണുമ്പോഴുള്ള
കയ്യുയര്‍ത്തലിന് അപ്പുറത്തേയ്ക്ക് കാര്യങ്ങള്‍ പോകാറില്ല. എന്നാല്‍, ആരാധകര്‍ക്ക് 
സൂര്യയോടുള്ള സ്നേഹത്തിന്റെ 100 ഇരട്ടി സ്നേഹം തിരികെ നല്‍കുന്ന താരമാണ് സൂര്യ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/surya.jpg?resize
=696%2C392&ssl=1)

നിരവധി തവണ തന്റെ പ്രീയപ്പെട്ട ആരാധകരെ സഹായിക്കുവാന്‍ താരം മുന്നോട്ട് വന്നിട്ടുണ്ട്.
ഇത് വീണ്ടും തെളിയിക്കുന്ന ഒരു സംഭവമാണ് ഈ അടുത്ത് നടന്നത്. അപകടത്തില്‍ മരണപ്പെട്ട
ജഗദീഷ് എന്ന തന്റെ ആരാധകന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ താരം സമയം
കണ്ടെത്തിയതാണ് ഇപ്പോളത്തെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം.

ഇതിന് നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. താര രാജാക്കന്മാരൊക്കെ
ഇത് കണ്ടു പഠിക്കണമെന്നാണ് കൂടുതലും പേര്‍ പറയുന്നത്.

തമിഴ്നാട്ടിലെ നാമക്കല്‍ സ്വദേശിയാണ് മരണപ്പെട്ട ജഗദീഷ്. നാമക്കല്ലിലെ സൂര്യ ഫാന്‍സ്
സെക്രട്ടറി കൂടിയായിരുന്നു ഇരുപത്തേഴുകാരനായ ജഗദീഷ്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വാഹന
അപകടത്തിലാണ് ജഗദീഷ് മരണപ്പെട്ടത്.

ജഗദീഷ് മാത്രമാണ് കുടുംബത്തിന്റെ ആശ്രയം എന്ന് മനസ്സിലാക്കിയ താരം കുടുംബത്തെ സഹായിക്കുവാന്‍
മുന്നോട്ട് വരികയായിരുന്നു. ജഗദീഷിന്റെ ഭാര്യയ്ക്ക് ഒരു ജോലിയും മകളുടെ ഭാവിയിലെ വിദ്യാഭ്യാസ
ചിലവുകള്‍ വഹിക്കുമെന്നും സൂര്യ ജഗദീഷിന്റെ കുടുംബത്തിന് ഉറപ്പ് നല്‍കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/SuryaFan.jpg?resize
=696%2C600&ssl=1)

ഏകദേശം അരമണിക്കൂര്‍ ആരാധകന്റെ വീട്ടില്‍ ചെലവഴിച്ച സൂര്യ ജഗദീഷിന് ആദരാഞ്ജലിയും അര്‍പ്പിച്ച
ശേഷമാണ് മടങ്ങിയത്. സൂര്യ ജഗദീഷിന്റെ വീട്ടില്‍ എത്തിയ ചിത്രങ്ങള്‍ സൂര്യ ആരാധകരുടെ
സാമൂഹിക മാധ്യമം വഴിയാണ് പുറത്ത് വിട്ടത്. സൂര്യ ജഗദീഷിന്റെ വീട് സന്ദര്‍ശിച്ചതിന്റെ
ചിത്രങ്ങള്‍ സമഹിക മാധ്യമങ്ങളില്‍ വൈറലാണ്. ജഗദീഷിന്റെ ചിത്രത്തില്‍ താരം മാലയിടുന്നതാണ്
ചിത്രം. താരത്തിന്റെ ഈ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.

നിരവധി ചിത്രങ്ങളാണ് സൂര്യയുടെതായി പുറത്തിറങ്ങുവാനുള്ളത്. സൂര്യയും സംവിധായകന്‍ ബാലയും
ഒന്നിക്കുന്ന ഒരു പേരിടാത്ത ചിത്രത്തിന്റെ നിര്‍മ്മാണം നടന്ന് വരുകയാണ്.
