# സക്കറിയയുടെ കമ്മ്യുണിസ്റ്റ് പച്ച അഥവാ അപ്പ’യുടെ ചിത്രീകരണം പൂര്‍ത്തിയായി

- Link: https://ml.b4blaze.com/film-news/communist-pacha-movie-pack-up
- Published: 2023-01-26T17:02:17+05:30
- Author: Gargi

നവാഗതനായ ഷമീം മൊയ്ദീന്‍ സംവിധാനം ചെയ്യുന്ന ‘കമ്മ്യുണിസ്റ്റ് പച്ച അഥവാ അപ്പ’യുടെ 
ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ സക്കറിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന
ഈ ചിത്രത്തില്‍ പുതുമുഖം നാസ്ലിന്‍ സലിം നായികയാവുന്നു. അല്‍ത്താഫ് സലിം, വിജിലേഷ്,
രഞ്ജി കാങ്കോല്‍, അനുരൂപ്, ബാലന്‍ പാറക്കല്‍, സരസ ബാലുശ്ശേരി, കനകം, സജിന്‍ ചെറുകയില്‍,
ശംസുദ്ധീന്‍ ഷംസു, ഹിജാസ് ഇക്ബാല്‍, നയന, നൂറുദ്ധീന്‍ അലി അഹ്‌മദ് , നാസര്‍ കറുത്തേനി
തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/communist-pacha.
jpg?resize=1200%2C800&ssl=1)

ഹരിത എന്റര്‍റ്റൈന്മെന്റ്‌സിന്റെ ബാനറില്‍ സല്‍വാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ 
കഥ, തിരക്കഥ സംഭാഷണം ആഷിഫ് കക്കോടി, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, ഛായാഗ്രഹണം-
ഷാഫി കോറോത്, എഡിറ്റര്‍-നിഷാദ് യൂസഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നാടോടി, ആര്‍ട്ട്-
അസീസ് കരിവാരക്കുണ്ട്, സംഗീതം- ശ്രീഹരി കെ. നായര്‍, കോസ്റ്റ്യൂംസ്-ഇര്‍ഷാദ് ചെറുകുന്ന്,
സൗണ്ട്- പി.സി. വിഷ്ണു, മേക്കപ്പ്- റബീഷ് ബാബു പി.,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/communist-pacha-
2.jpg?resize=607%2C956&ssl=1)

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് അത്തോളി, ചീഫ് അസ്സോസിയേറ്റ്- ഷിന്റോ വടക്കേക്കര,
ഗാനരചന- നിഷാദ് അഹമ്മദ്, സ്റ്റില്‍സ്- അമല്‍ സി. സാദര്‍, കോറിയോഗ്രാഫി- ഇമതിയാസ് അബൂബക്കര്‍,
വി എഫ് എക്‌സ്- എഗ്ഗ് വൈറ്റ് വി.എഫ്.എക്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഹാരിസ്
റഹ്‌മാന്‍,
 പോസ്റ്റര്‍ ഡിസൈന്‍- സീറോ ഉണ്ണി, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.
