# നഗ്ന ഫോട്ടോഷൂട്ട്! നടന്‍ രണ്‍വീറിന് എതിരെ പോലീസില്‍ പരാതി!

- Link: https://ml.b4blaze.com/film-news/complaint-against-ranveer-singh-nude-photoshoot
- Published: 2022-07-26T13:13:44+05:30
- Author: Sreekumar

ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ടിലെ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല..
ഇപ്പോഴിതാ നടന് എതിരെ പോലീസില്‍ പരാതിയും ലഭിച്ച വിവരമാണ് പുറത്ത് വരുന്നത്. സ്ത്രീകളുടെ
വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് നടന് എതിരെ കേസ് വന്നിരിക്കുന്നത്. മുംബൈ 
പോലീസിലാണ് രണ്‍വീറിന് എതിരെ പരാതി വന്നിരിക്കുന്നത് എന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ രണ്‍വീര്‍ സിംഗിന്റെ നേക്കഡ് 
ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/ranveer-121.jpg?
resize=1280%2C720&ssl=1)

പേപ്പര്‍ മാഗസിന് വേണ്ടിയായിരുന്നു താരം ഈ ഫോട്ടോഷൂട്ട് ചെയ്തത്. എന്നാല്‍ ചിത്രം വലിയ
വിവാദങ്ങള്‍ക്ക് വഴി വെയ്ക്കുകയായിരുന്നു. സിനിമാ രംഗത്ത് നിന്നുള്ള പലരും അദ്ദേഹത്തെ
അനുകൂലിച്ചും അതുപോലെ വിമര്‍ശിച്ചും രംഗത്ത് എത്തിയിരിന്നു. രണ്‍വീറിന്റേത് വെറുമൊരു
പബ്ലിസിറ്റിയ്ക്കുള്ള ശ്രമം ആണെന്നും ഇത്തരം ഫോട്ടോഷൂട്ടുകളും ശ്രമങ്ങളും തടയണം എന്നും
പരാതിയില്‍ പറയുന്നതായാണ് സൂചന. ഒരു സ്ത്രീയാണ് ഇതുപോലെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്
എങ്കില്‍ എന്താകുമായിരുന്നു പലരുടേയും പ്രതികരണം എന്ന് ചോദിച്ച് മിമി ചക്രവര്‍ത്തി 
അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/ranveer-3.jpg?resize
=1200%2C630&ssl=1)

ഇത് ചെയ്യാന്‍ നല്ല ധൈര്യം തന്നെ വേണം എന്നും.. ഏത് തരം ഫോട്ടോകള്‍ എടുക്കണം എന്നത്
ഓരോരുത്തരുടേയും ഇഷ്ടമല്ലേ എന്നുമായിരുന്നു പരുടേയും ലക്ഷ്മിറായ് അടക്കമുള്ളവരുടെ ചോദ്യം.
ആലിയ ഭട്ട് അടക്കമുള്ളവര്‍ രണ്‍വീറിനെ പിന്തുണച്ചാണ് രംഗത്ത് വന്നത്.. എന്ത് തന്നെ 
ആയാലും രണ്‍വീറിനെ തനിക്ക് ഇഷ്ടപ്പെടാന്‍ മാത്രമേ കഴിയൂ എന്നാണ് ഈ സംഭവത്തെ കുറിച്ച്
ആലിയ പറഞ്ഞിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/alia-122.jpg?resize
=600%2C600&ssl=1)

അതേസമയം, എനിക്ക് ശാരീരികമായി നഗ്‌നനാകുന്നത് വളരെ എളുപ്പമാണ്. എന്നാല്‍ എന്റെ ചില 
പ്രകടനങ്ങളില്‍ ഞാന്‍ നഗ്‌നനായിരുന്നു. നിങ്ങള്‍ക്ക് എന്റെ ആത്മാവിനെ കാണാന്‍ കഴിയും.
അത് എത്രമാത്രം നഗ്‌നമാണ്? അത് യഥാര്‍ത്ഥത്തില്‍ നഗ്‌നമാണ്. ആയിരം ആളുകള്‍ക്ക് മുന്നില്‍
എനിക്ക് നഗ്‌നനാകാന്‍ പറ്റും. ഞാന്‍ ഒന്നും തരില്ല. അവര്‍ക്ക് അത് അസ്വസ്ഥതയുണ്ടാകുന്നുവെന്നു
മാത്രം’ എന്നാണ് ഈ വിവാദ ഫോട്ടോഷൂട്ടിനെ കുറിച്ച് രണ്‍വീര്‍ സിംഗ് പറഞ്ഞിരുന്നത്.
