# ‘തമിഴ് സിനിമയുടെ ജീവശ്വാസമാണ്’ !! ‘നടികര്‍ തിലകം’ സിനിമയുടെ പേര് മാറ്റണമെന്ന് അമ്മ സംഘടനയ്ക്ക് പരാതി

- Link: https://ml.b4blaze.com/film-news/complaint-aganist-the-movie-nadikar-thilakam
- Published: 2023-10-31T18:44:28+05:30
- Author: Anu

ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. മിന്നല്‍ മുരളി, തല്ലുമാല,
അജയന്റെ രണ്ടാം മോഷണം, 2018 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ടോവിനോ നായകനായി എത്തുന്ന
ചിത്രണാണ് ‘നടികര്‍ തിലകം’. ഭാവനയാണ് ചിത്രത്തില്‍ നായികയാവുന്നത്. ജീന്‍ പോള്‍ ലാല്‍
ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, സുരേഷ്
കൃഷ്ണ, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവജി ഗണേശന്റെ ആരാധക
സംഘടന. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് നടികര്‍ തിലകം 
ശിവാജി സമൂഗനള പേരവൈ എന്ന സംഘടന. താരസംഘടനയായ ‘അമ്മ’യ്ക്കാണ് ശിവാജി ഗണേശന്റെ ആരാധകര്‍
പരാതി നല്‍കിയത്.
  കോമഡി ചിത്രത്തിന് ഈ പേരിട്ടത് അവഹേളനമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
പരാതി പരിശോധിക്കുമെന്ന് ഇടവേള ബാബു പറഞ്ഞു. നടികര്‍ തിലകമെന്നത് ഒരു പേരിനുപരി തമിഴ്
സിനിമയുടെ ജീവശ്വാസമാണെന്നാണ് സംഘടന പരാതിയില്‍ പറയുന്നു. തങ്ങള്‍ ഹൃദയം കൊണ്ട് ആരാധിക്കുന്ന
നടന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്ല്യമാണ് ഈ നടപടിയെന്നും സംഘടന പരാതിയില്‍ പറയുന്നു.
മലയാള സിനിമയ്ക്ക് ഈ പേര് നല്‍കിയാല്‍ തമിഴ്‌നാട്ടിലുള്ള ശിവാജി ഗണേശന്‍ ആരാധകര്‍ക്കും
തമിഴ് സിനിമയെ സ്‌നേഹിക്കുന്ന, ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ഏറെ വേദന ജനിപ്പിക്കും.
തമിഴ് – മലയാളം സിനിമ മേഖലകള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാകാന്‍ ഇത് കാരണമാകരുത്
എന്നും പരാതിയില്‍ പറയുന്നു.
