# വിവാഹനിശ്ചയത്തിന് ആരതി തിളങ്ങിയത് കോപ്പിയടിച്ച ലെഹങ്കയിലോ? തെളിവുകള്‍ പുറത്ത്

- Link: https://ml.b4blaze.com/film-news/controversies-against-arati-podi-engagement-lehanga
- Published: 2023-02-18T16:53:45+05:30
- Author: Gargi

കഴിഞ്ഞ ദിവസമായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണനും നടിയും ഫാഷന്‍ ഡിസൈനറുമായ ആരതി പൊടിയും
തമ്മിലുള്ള വിവാഹ നിശ്ചയം. ഇരുവരുടെയും അതിമനോഹരമായ വസ്ത്രധാരണമാണ് സോഷ്യല്‍ മീഡിയയില്‍
ചര്‍ച്ച. പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്കയില്‍ ആരതിയെത്തിയപ്പോള്‍ അതേ നിറത്തിലുള്ള
സ്യൂട്ടിലാണ് റോബിന്‍ തിളങ്ങിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/arati-podi1.jpg?
resize=696%2C870&ssl=1)

ധാരാളം വര്‍ക്കുകള്‍ നിറഞ്ഞ ലെഹങ്ക ഡിസൈന്‍ ചെയ്തത് ആരതി തന്നെയാണ്. രണ്ടു ലക്ഷം രൂപയാണ്
വസ്ത്രത്തിന്റെ വില. നാലു ദിവസം കൊണ്ടാണ് വിവാഹനിശ്ചയത്തിനുള്ള ലെഹങ്ക പൂര്‍ത്തിയാക്കിയത്.
വയലറ്റ് ഏറെ ഇഷ്ടമുള്ള നിറമായതു കൊണ്ടാണ് തിരഞ്ഞെടുത്തതെന്ന് ആരതി പറഞ്ഞിരുന്നു. എന്നാലിതാ
ആരതി ധരിച്ച ലെഹങ്ക മറ്റൊരു വസ്ത്ര സ്ഥാപനത്തിന്റെ കോപ്പിയാണെന്ന് ആരോപണം. ജസാഷ് ഡിസൈന്‍
സ്റ്റുഡിയോയുടെ ലെഹങ്കയാണ് ആരതി കോപ്പിയടിച്ചതാണെന്നാണ് ആരോപണങ്ങളുയരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/unknown_331188064_188483387145722_4266867845468968188_n-
1.jpg?resize=696%2C1237&ssl=1)

താരം ജസാഷിന്റെ ഡിസൈന്‍ അതേപടി കോപ്പിയടിക്കുകയാണ് ചെയ്തതെന്നും ഇതു തീര്‍ത്തും നിരാശ
ജനകമാണെന്നും ഒരു യുവതി തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയിതിട്ടുണ്ട്.
മറ്റൊരാളുടെ ഡിസൈന്‍ കോപ്പി ചെയ്യുമ്പോള്‍ കുറഞ്ഞത് അവര്‍ക്ക് ക്രെഡിറ്റ് നല്‍കേണ്ടെയെന്നാണ്
യുവതി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. 20 ദിവസത്തോളമെടുത്താണ് ഇവര്‍ ഡിസൈന്‍ പൂര്‍ത്തിയാക്കിയതെന്നും
പറയുന്നുണ്ട്. ബിഗ് ബോസ് താരം റിയാസും ഇതു പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/riyas.jpg?resize
=447%2C786&ssl=1)

റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമായ റോബിന്‍ ഒരു ഇന്റര്‍വ്യൂവില്‍
വച്ചാണ് ആരതിയെ കാണുന്നതും തമ്മില്‍ ഇഷ്ടത്തിലാകുന്നതും. സോഷ്യല്‍ മീഡിയയില്‍ സജീവമായ
ഇരുവര്‍ക്കും നിരവധി ആരാധകരാണുള്ളത്. രണ്ടു പേരും ഇഷ്ടത്തിലായ അന്നുമുതല്‍ എല്ലാ വിശേഷങ്ങളും
സോഷ്യല്‍ മീഡിയ വഴി അറിയിക്കാറുണ്ട്. നിശ്ചയദിനത്തില്‍ ഇരുവരും പങ്കുവച്ച ഫോട്ടോയ്ക്ക്
ആശംസകളുമായി നിരവധി പേരെത്തിയിരുന്നു.
