# ചിരഞ്ജീവി സര്‍ജയുടെ സഹോദരനും ഭാര്യക്കും കൊറോണ സ്ഥിതീകരിച്ചു !!

- Link: https://ml.b4blaze.com/film-news/covid-confirms-chiranjeevi-sarjas-brother-and-wife
- Published: 2020-07-15T19:22:20+05:30
- Author: Rahul

അന്തരിച്ച നടൻ ചിരഞ്ജീവിയുടെ സഹോദരൻ  ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണക്കും കോവിഡ് 
സ്ഥിതീകരിച്ചു. ധ്രുവ് തന്നെയാണ് ഈ കാര്യം തന്റെ ട്വിറ്ററിൽ കൂടി അറിയിച്ചത്. ലക്ഷങ്ങൾ
കാണിച്ചതോടെ ഇരുവരും  ടെസ്റ്റിന് വിധേയരാകുകയായിരുന്നു ,  റിസൾട്ടു വന്നപ്പോൾ കൊറോണ
പോസിറ്റീവ്, ശേഷം ഇരുവരും ചികിത്സക്ക് വിധേയരാകുകയായിരുന്നു.

![dhruv sarja](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/dhruv-
sarja.jpeg?resize=1200%2C675&ssl=1)

“എനിക്കും ഭാര്യയ്ക്കും കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളെ
തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞങ്ങള്‍ സുഖം പ്രാപിച്ച്‌ ഉടന്‍ തന്നെ
തിരിച്ചു വരും. ഞങ്ങളുമായി അടുത്തിടപഴകിയ എല്ലാവരും ടെസ്റ്റ് ചെയ്ത് സുരക്ഷിതരായി തുടരുക”
എന്നാണ് ധ്രുവയുടെ ട്വീറ്റ്.

> My wife and I have both been tested positive for COVID-19 with mild symptoms and
> hence chosen to get ourselves hospitalised. I’m sure we’ll be back all fine! All
> those who were in close proximity with us please get yourselves tested and remain
> safe.
> ಜೈ ಆಂಜನೇಯ 💪🏼
> — Dhruva Sarja (@DhruvaSarja) [July 15, 2020](https://twitter.com/DhruvaSarja/status/1283322008965648384?ref_src=twsrc%5Etfw)

രണ്ടാം വിവാഹ വാര്‍ഷികവും കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചുമൊക്കെയായി സന്തോഷനിമിഷങ്ങളിലൂടെ
കടന്നുപോവുന്നതിനിടയിലായിരുന്നു ചിരു യാത്രയായത്. ചിരുവിന്റെ സഹോദരനായ ധ്രുവ സര്‍ജയും
പ്രേക്ഷകര്‍ക്ക് എറെ പരിചിതനാണ്. ചേട്ടന്റെ വിയോഗത്തിന് പിന്നാലെയായാണ്  ധ്രുവ്  സര്‍ജയെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷാദ രോഗത്തെത്തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയിലേക്ക്
പോയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
