# മക്കളെ മാന്യമായി വസ്ത്രം ധരിപ്പിച്ചൂടെ, ഇന്ദ്രജിത്തിന്റെ ഫോട്ടോക്ക് താഴെ സൈബര്‍ ആക്രമണം !! മറുപടി നൽകി താരപുത്രി

- Link: https://ml.b4blaze.com/film-news/cyber-attack-against-prathanan-new-photos
- Published: 2020-09-19T14:37:04+05:30
- Author: Rahul

പ്രേക്ഷരുടെ പ്രിയതാര കുടുംബമാണ് ഇന്ദ്രജിത്തിന്റേത്, ഇവരുടെ കുടുംബത്തിലെ എല്ലാവരും
തന്നെ സിനിമയിൽ സജീവമാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ഇന്ദ്രജിത്തിന്റെ മക്കളെ 
ആരാധകർക്ക് നന്നായി അറിയാം. ഇവരുടെ  പെൺമക്കളും സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, അതുകൊണ്ട്
തന്നെ ഇവർ പങ്കുവെക്കുന്ന പോസ്റ്റുകൾ  തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ
മക്കളുമൊത്തു ഉള്ള ചിത്രങ്ങള്‍ ഇന്ദ്രജിത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തതിനു
നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നിരുന്നു.
  ഇന്ദ്രജിത്തിന്റെ മക്കൾ ധരിച്ചിരുന്ന
വസ്ത്രങ്ങൾക്ക് നേരെ ആയിരുന്നു സൈബർ ആക്രമണം ഉണ്ടായത്. മക്കളെ മാന്യമായ വസ്ത്രം ധരിപ്പിക്കണം
എന്ന തരത്തിലുള്ള കമന്റുകളാണ് സദാചാരവാദികള്‍ പോസ്റ്റ്‌ ചെയ്തത്. ഇവര്‍ക്കെതിരെ ഇന്ദ്രജിത്
ഇതുവരെ പ്രതികരിച്ചിട്ടില്ല. അതെ വേഷത്തില്‍ ഒറ്റക്കുള്ള ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം
അക്കൗണ്ടിലൂടെ പ്രാര്‍ഥനയും പങ്കു വച്ചിരുന്നു. ഈ പോസ്റ്റിനു താഴെ വന്നൊരു കമന്റും 
അതിനു പ്രാര്‍ത്ഥന നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
ഉളുപ്പുണ്ടോ ഇങ്ങനത്തെ വേഷമിടാന്‍ എന്നാണ് ഒരാള്‍ ഫോട്ടോക്ക് താഴെ കമന്റ്‌ ഇട്ടത്.അല്പം
കഴിഞ്ഞപ്പോള്‍ പ്രാര്‍ഥനയുടെ മറുപടിയുമെത്തി. ഇല്ല എന്നായിരുന്നു പ്രാര്‍ത്ഥനയുടെ മറുപടി.
വേറെയും ആളുകള്‍ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരുന്നു. ഇങ്ങനത്തെ ചോദ്യം ചോദിക്കാന്‍
ഉളുപ്പുണ്ടോ എന്നാണ് പലരും കമന്റ്‌ ഇട്ടയാളോട് ചോദിക്കുന്നത്.
