# ദിലീപ്- വിനീത് കുമാര്‍ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും

- Link: https://ml.b4blaze.com/film-news/d-149-movie-shooting-starting-soon
- Published: 2023-03-30T10:38:40+05:30
- Author: Gargi

നടനും സംവിധായകനുമായ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി
എത്തുന്നത് ദിലീപാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ
ചിത്രീകരണം ഉടനുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ‘ഡി 149’ എന്ന് താല്‍ക്കാലികമായി
പേരിട്ടിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ഹോം ബാനറായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ്.
രാജേഷ് രാഘവനാണ് ഈ വരാനിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/d-149.jpg?resize
=960%2C1280&ssl=1)

അതേ സമയം സിനിമയുടെ വിശദാംശങ്ങളൊന്നും നിര്‍മ്മാതാക്കള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല,
എന്നാല്‍ 25-33 വയസ്സിനിടയിലുള്ള ഒരു നടനെ തിരയുന്ന കാസ്റ്റിംഗ് കോള്‍ അടുത്തിടെ സിനിമയുടെ
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. കുത്തിയോട്ടം അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍
കൂടുതല്‍ ഇഷ്ടമെന്ന് പ്രത്യേകം പരസ്യത്തില്‍ സൂചിപ്പിച്ചിരുന്നു. ബേസില്‍ ജോസഫ്, ടൊവിനോ
തോമസ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ‘ഡിയര്‍ ഫ്രണ്ട്’ എന്ന
ചിത്രമാണ് വിനീത് കുമാര്‍ മുമ്പ് സംവിധാനം ചെയ്തത്. സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിന്
ലഭിച്ചത്.

![Dileep](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/cropped-Dileep.
jpg?resize=640%2C853&ssl=1)

അതേ സമയം അരുണ്‍ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര, റാഫിയുടെ വോയ്‌സ് ഓഫ് സത്യനാഥന്‍ എന്നിവയാണ്
ദിലീപിന്റെ റിലീസിനൊരുങ്ങുന്ന പുതിയ സിനിമകള്‍. ജോഷിയുടെ ഓണ്‍ എയര്‍ ഈപ്പന്‍, വിയാന്‍
വിഷ്ണുവിനൊപ്പം ഒരു സൂപ്പര്‍ഹീറോ ചിത്രമായ പറക്കും പപ്പന്‍ എന്നിവയും ദിലീപിന്റെ പുതിയ
ചിത്രങ്ങളാണ്. ഉടല്‍ സംവിധായകന്‍ രതീഷ് രഘുനന്ദനൊപ്പം പുതിയ സിനിമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
നീത പിള്ള, പ്രണിത സുഭാഷ്, മനോജ് കെ ജയന്‍, അജ്മല്‍ അമീര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ്
സിനിമയിലെ സഹതാരങ്ങള്‍.
