# മീനാക്ഷിയെ ചേര്‍ത്തുവെച്ചുള്ള ഗോസിപ്പുകളില്‍ സന്തോഷം എന്ന് ഡിഡി!! കാരണം ഇതാണ്..!

- Link: https://ml.b4blaze.com/film-news/dain-opens-up-about-gossip
- Published: 2021-12-29T09:01:09+05:30
- Author: Rahul

മികച്ച അവതരണ ശൈലിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ അവതാരകനാണ് ഡെയ്ന്‍ ഡേവിസ്‌ .
കോമഡി സര്‍ക്കസ്, നായികാ നയകന്‍, ഉടന്‍ പണം എന്നീ ടെലിവിഷന്‍ പരിപാടികളാണ് ഡെയിനിനെ
പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി മാറ്റിയത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനലും താരം
ചെറിയ രീതിയില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നായികാ നായകന്‍ ഫെയിം, മീനാക്ഷിയും
ഡെയ്‌നിന് ഒപ്പം അവതരണത്തിന് എത്തിയതോടെ ഇരുവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി
മാറുകയായിരുന്നു. ഡിഡി എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഡെയിനിനെയും മീനാക്ഷിയെയും
ചേര്‍ത്ത് വച്ച് പിന്നീട് പല ഗോസിപ്പുകളും പുറത്ത് വന്നിരുന്നു. ഇരുവരും പ്രണയത്തില്‍
ആണെന്നാണ് വാര്‍ത്തകള്‍ വന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/76548822-300x225.
jpg?resize=904%2C678&ssl=1)

ഇരുവരുമൊത്ത് സമൂഹമാധ്യമങ്ങളില്‍ ഫോട്ടോകള്‍ പങ്കുവെയ്ക്കുന്നതും ജന്മദിനങ്ങള്‍ പോലുള്ള
ആഘോഷങ്ങള്‍ ഒരുമിച്ച് ആഘോഷിക്കുന്നതുമെല്ലാം ഈ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍
മീനാക്ഷിയെ ചേര്‍ത്തുവെച്ച് തന്നെ കുറിച്ച് പറയുന്ന ഗോസിപ്പുകള്‍ താന്‍ ആസ്വദിക്കുന്നുണ്ട്
എന്നാണ് ഡി.ഡി വ്യക്തമാക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 
താരം മനസ് തുറന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/67241849-300x225.
jpg?resize=872%2C654&ssl=1)

ഉടന്‍ പണം ഹിറ്റായിക്കൊണ്ടിരിയ്ക്കുമ്പോള്‍മീനാക്ഷിയുമായി വന്ന ഗോസിപ്പ് ഇഷ്ടപ്പെട്ടു
എന്നാണ് ഡെയിന്‍ പറയുന്നതു. സത്യത്തില്‍ ഞാന്‍ ഇത്തരം ഗോസിപ്പുകള്‍ എല്ലാം ആസ്വദിയ്ക്കുകയാണ്
എന്നായിരുന്നു ഡെയ്ന്റെ പ്രതികരണം. അതും മീനാക്ഷിയെ പോലെ ഇത്രയും കഴിവുള്ള ആള്‍ക്കൊപ്പം
ഒക്കെ വരുന്ന ഗോസിപ്പുകള്‍ രസമല്ലേ എന്നാണ് ഡെയ്ന്‍ ചിരിച്ചു കൊണ്ട് ചോദിക്കുന്നത്.
പിന്നെ നാലാള്‍ നമ്മളെ കുറിച്ച് അറിയുമ്പോഴല്ലേ ഗോസിപ്പുകള്‍ വരുന്നതെന്നും ഡെയ്ന്‍
ഒരു കള്ളച്ചിരിയോടെ പറയുന്നു. മീനാക്ഷിയും ഇത്തരം ഗോസിപ്പുകള്‍ അതിന്റേതായ സ്പിരിറ്റിലേ
എടുത്തിട്ടുള്ളൂ. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ആ സൗഹൃദമാണ് തങ്ങളുടെ കെമിസ്ട്രിയുടെ
രഹസ്യം എന്നും മീനാക്ഷി മുന്‍പും പറഞ്ഞിരുന്നു.

 

 
