# അന്നേ ഷോ വിടാന്‍ കഴിഞ്ഞതില്‍ ദൈവത്തിന് നന്ദി! സന്തോഷം പങ്കുവച്ച് ഡേയ്‌സി

- Link: https://ml.b4blaze.com/film-news/daisy-david-about-big-boss-finale
- Published: 2022-07-01T22:58:51+05:30
- Author: Anu

കേരളം ഒന്നടങ്കം കാത്തിരിക്കുകയാണ് ബിഗ് ബോസ് മലയാളം നാലാം സീസണ്‍ വിജയി ആരാകുമെന്നറിയാന്‍
ഇനി വെറും രണ്ട് ദിവസം മാത്രമേയുള്ളു ആര് വിജയകിരീടം ചൂടുമെന്ന് അറിയാന്‍. ബിഗ് ബോസിലെത്തി
മലയാളിയ്ക്ക് സുപരിചിതയായ വ്യക്തിയാണ് ഡേയ്‌സി ഡേവിഡ്. ഷോ തുടങ്ങി 36ാം ദിവസം ഡേയ്‌സി
പുറത്ത് പോകേണ്ടി വന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഡേയ്‌സി.

എന്നാലിപ്പോള്‍ ഡേയ്‌സി ഷോയെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് വൈറലാകുന്നത്.
 നേരത്തെ
പുറത്ത് പോയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡേയ്‌സി പറയുന്നു. മാത്രമല്ല, ബിഗ്‌ബോസ് മലയാളം
സീസണ്‍ 4ന്റെ ടൈറ്റില്‍ വിന്നറാവാന്‍ യോഗ്യത റിയാസ് ആണെന്നും ഡേയ്സി പറഞ്ഞു.  ‘ഗെയിം
മോശമാകുന്നതിന് മുന്‍പേ ഷോ വിടാന്‍ കഴിഞ്ഞതില്‍ ദൈവത്തിന് നന്ദിയുണ്ട്. അതുപോലെ തന്നെ
വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഹൗസിലെത്തിയതിന് ശേഷമാണ് ഗെയിം കുറച്ച് കൂടി രസകരമായതെന്നും
ഡേയ്സി പറഞ്ഞു.

‘അവസാന വിജയി ആരാണെന്ന് അറിയാനുള്ള ആകാംക്ഷ തനിക്കുമുണ്ട്. അര്‍ഹതപ്പെട്ടവരുടെ കൈകളില്‍
ട്രോഫി എത്തണമെന്നാണ് ആഗ്രഹമെന്നും ഡേയ്സിപറയുന്നു.

എന്റെ കാഴ്ചപ്പാടില്‍ റിയാസ് വിജയിക്കണെമന്നാണ്. കാരണം അവന്‍
 മികച്ച ഗെയിമറാണ്. തന്റെ
കാഴ്ചപ്പാടുകള്‍ തുറന്ന് പറയാന്‍ ഭയമില്ല. ഇത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകില്ലെന്ന് അറിഞ്ഞ്
കൊണ്ട് തന്നെയായിരുന്നു റിയാസ് തന്റെ നിലപാടുകള്‍ ഹൗസിനുള്ളില്‍ തുറന്ന് പറയുന്നതെന്നും,
ഡേയ്സി പറഞ്ഞു.  ബിഗ് ബോസ് ഹൗസില്‍ സൂരജുമായിട്ടാണ് ഡേയ്സിയുടെ കൂട്ട്. സൂരജ് ഫൈനല്‍
വരെ എത്തിയതിലുളള സന്തോഷവും ഡേയ്സി പറയുന്നുണ്ട്. ശാരീരിക പരിമിതികളുണ്ടായിട്ടും അതൊക്കെ
മാനേജ് ചെയ്ത് ഇത്രയും ദൂരം എത്താന്‍ കഴിഞ്ഞതില്‍ സൂരജിനെ കുറിച്ചോര്‍ത്ത് ഏറെ അഭിമാനം
തോന്നുന്നു. ഇത് വളരെ ശ്രദ്ധേയവുമാണ്. കൂടാതെ ഒരിക്കല്‍ പോലും തന്റെ ജോലികളില്‍ നിന്ന്
മാറി നില്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. സൂരജ് ഈ ഷോയുടെ വിജയി ആയാല്‍ അത് സമൂഹത്തിലുള്ള
പലര്‍ക്കും അത് പ്രചോദമാവും. സൂരജിന്റെ പേരില്‍ ഇപ്പോള്‍ തന്നെ ഞാന്‍ അഭിമാനം കൊള്ളുന്നുവെന്നും
താരം കൂട്ടിച്ചേര്‍ത്തു.

സൈബര്‍ അറ്റാക്കുകളെ കുറിച്ചു ഫാന്‍ ഫൈറ്റുകളെ കുറിച്ചും ഡേയ്‌സി പറയുന്നതിങ്ങനെ, ‘
ബിഗ് ബോസ് എന്നത് കേവലമൊരു ഗെയിം ഷോ മാത്രമാണ്. വീട്ടിനുള്ളില്‍ വെച്ച് എന്ത് സംഭവിച്ചാലും
ഞങ്ങള്‍ക്ക് കുഴപ്പമില്ല. എന്നാല്‍ അത് മനസ്സിലാക്കാതെ ആരാധകര്‍ അടികൂടേണ്ടെന്നും ഡേയ്‌സി
പറയുന്നു. ഡേയ്‌സിയുടെ ക്യാമറകള്‍ പകര്‍ത്തിയ അപര്‍ണ്ണയുടെ ഫോട്ടോഷൂട്ടും സൈബര്‍ ലോകത്ത്
വൈറലായിരുന്നു.
