# ഡെയ്‌സിയുടെ കള്ളത്തരം പൊളിഞ്ഞോ..? ഫിലോമിനയുടെ കൊച്ചുമകള്‍ അല്ല..!! ആരാണെന്ന് അറിയില്ലെന്ന് നടിയുടെ മകന്‍..!!

- Link: https://ml.b4blaze.com/film-news/daisy-david-bigg-boss-house-shocking-news
- Published: 2022-04-05T13:21:25+05:30
- Author: Rahul

മലയാളക്കര കണ്ട റിയാലിറ്റി ഷോയില്‍ ഏറ്റവും വലിയ ഷോയാണ് ബിഗ്‌ബോസ്സ്. 100 ദിവസങ്ങള്‍
നീണ്ടു നില്‍ക്കുന്ന ഈ ഷോയില്‍ ഇത്തവണയും പരിചയമുള്ളതും ഇല്ലാത്തതുമായി ഒരുപാട് വ്യക്തികള്‍
എത്തിയിട്ടുണ്ട്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ബിഗ്‌ബോസ്സില്‍ മത്സരാര്‍ത്ഥികള്‍
ഒരുമിച്ച് കഴിയണം.

![bigboss malayalam season 4 new promo video](https://i0.wp.com/ml.b4blaze.com/wp-
content/uploads/2022/03/biboss-300x157.jpg?resize=1147%2C600&ssl=1)

നടന്‍ മോഹന്‍ലാല്‍ ഈ ഷോയില്‍ അവതാരകനായി എത്തുന്നു എന്നത് തന്നെയാണ് ഷോയുടെ മറ്റൊരു
പ്രത്യകത. ഇത്തവണ ഹൗസില്‍ എത്തിപ്പെട്ട ഡെയ്‌സി എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ നടി
ഫിലോമിനയുടെ കൊച്ചുമകള്‍ ആണെന്ന് പറഞ്ഞാണ് നടന്‍ മോഹന്‍ലാല്‍ അടക്കം പ്രേക്ഷകര്‍ക്ക്
മുന്‍പാകെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/daisy-david-photo9-
803x1024-1-235x300.jpg?resize=1155%2C1475&ssl=1)

പരിചയപ്പെടുത്തിയത്, ഇവര്‍ തന്നെ ഇക്കാര്യം ബിഗ് ബോസ് വീട്ടില്‍ പലതവണ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇതില്‍ ചെറിയ ചേര്‍ച്ച കുറവുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഡെയ്സി അതുല്യ കലാകാരിയായ ഫിലോമിനയുടെ കൊച്ചു മകളാണ് എന്ന തരത്തില്‍
പ്രചരണം വ്യാപകമായതോടെ പ്രതികരണവുമായി ഫിലോമിനയുടെ മകന്‍ ജോസഫ് എത്തിയിരിക്കുകയാണ്.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോസഫ് പറയുന്നതിങ്ങനെയാണ്.. ‘ഈ കുട്ടി 
ആരാണ് എന്നും ഇവരുമായുള്ള ബന്ധവും എനിക്ക് അറിയില്ല. ഇവരുടെ മറ്റു വീഡിയോകള്‍ കണ്ടപ്പോഴാണ്
മനസ്സിലായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/daisy-david-300x169.
jpg?resize=1159%2C653&ssl=1)

അമ്മയ്ക്ക് ഒരേ ഒരു പേരക്കുട്ടി മാത്രമാണ് ഉള്ളത്. അത് എന്റെ മകളാണ്. ഡെയ്സി അമ്മയുടെ
ഏക സഹോദരന്റെ മകളുടെ മകളാണ്. അവരുടെ കുടുംബവുമായി ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല’..
എന്ന് അദ്ദേഹം പറഞ്ഞതായാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. എന്താണ് ഇതിലെ സത്യാവസ്ഥ എന്ന
കാര്യം കാത്തിരുന്ന് തന്നെ കാണേണ്ടി വരും. അതേസമയം, ദിവസങ്ങള്‍ പിന്നിടുന്തോറും ബിഗ്‌ബോസ്സ്
ഹൗസിലെ പ്രശ്‌നങ്ങളും ടാസ്‌കുകളും മുറുകി വരികയാണ്. പുതിയ എപ്പിസോഡുകള്‍ക്കായുള്ള കാത്തിരിപ്പിലാണ്
പ്രേക്ഷകര്‍.
