# ഫിലോമിനയുടെ കൊച്ചുമകളും ഇത്തവണ ബിഗ്ബോസ്സില്‍..!!

- Link: https://ml.b4blaze.com/film-news/daisy-davis-granddaughter-of-philomina-in-biggboss4
- Published: 2022-03-29T09:38:31+05:30
- Author: Rahul

മലയാളം ടെലിവിഷന്‍ ചരിത്രം കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്സ്. സംഗതി
കളറാണ് എന്ന ടാഗ് ലൈനോടെ ഇത്തവണ ബിഗ്‌ബോസ്സിന്റെ നാലാം സീസണ്‍ ആണ് പ്രേക്ഷകരിലേക്ക്
എത്തിയിരിക്കുന്നത്. മല്‍സരം തുടങ്ങി രണ്ട് ദിവസം പിന്നിടുമ്പോള്‍ ഒരുപാട് അറിയുന്ന
മുഖങ്ങളും അല്ലാത്തവരും ഹൗസിലുണ്ട്, ഓരോരുത്തരെയായി പ്രേക്ഷകരും അറിഞ്ഞു തുടങ്ങുന്നതിന്
ഇടയിലാണ് മറ്റൊരു സന്തോഷ വാര്‍ത്ത ബിഗ്‌ബോസ്സ് ആരാധകരെ തേടിയെത്തുന്നത്.

[https://www.instagram.com/p/CbpeKW5JLIa/?utm_source=ig_web_copy_link](https://www.instagram.com/p/CbpeKW5JLIa/?utm_source=ig_web_copy_link)

ഇത്തവണ മലയാള സിനിമയുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയായ ഫിലോമിനയുടെ കൊച്ചുമകളും
ബിഗ്‌ബോസ്സില്‍ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുന്നു. മലയാളസിനിമയില്‍ ഒരിക്കലും മറക്കാന്‍
സാധിക്കാത്ത ഒരു നടിയായിരുന്നു ഫിലോമിന. മികച്ച ഒരുപാട് കഥാപാത്രങ്ങളാണ് ഇവര്‍ വെള്ളിത്തിരയിലൂടെ
പ്രേക്ഷകര്‍ക്ക്് സമ്മാനിച്ചത്.  

നടിയുടെ മരണ ശേഷം ആ കുടുംബത്തെ കുറിച്ച് കൂടുല്‍ പ്രേക്ഷകര്‍ക്ക് ഒന്നും അറിയാന്‍ സാധിച്ചിരുന്നില്ല
എന്നാല്‍ ഡെയ്‌സി ഡേവിഡ് എന്ന താരത്തിന്റെ കൊച്ചുമകളിലൂടെ വരും ദിവസങ്ങളില്‍ ഒരുപാട്
വിശേഷങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. ഫോട്ടോഗ്രാഫിയിലൂടെ
ആണ് ഡെയ്‌സി ഡേവിഡ് ശ്രദ്ധ നേടിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/daisy-david-photo9-
803x1024-1-235x300.jpg?resize=1112%2C1420&ssl=1)

ബിഗ് ബോസ് നടത്തിയപ്പോഴും മോഹന്‍ലാല്‍ അങ്ങോട്ടാണ് ചോദിച്ചത് ചേച്ചിയുടെ കൊച്ചുമകള്‍
അല്ലേ എന്ന്. മുത്തശ്ശിയുടെ ലേബലില്‍ അല്ലാതെ തന്നെ സ്വയം പ്രയത്‌നം കൊണ്ടാണ് താരം 
ഇന്ന് ആ വേദിയില്‍ എത്തിയിരിക്കുന്നതത്രെ. എന്തായാലും വരും ദിവസങ്ങളില്‍ ഡെയ്‌സിയുടേയും
വിശേഷങ്ങള്‍ അറിയാന്‍ ബിഗ്‌ബോസ്സ് ആരാധകര്‍ കാത്തിരിക്കുകയാണ്.
