# വിജയിയുടെ ദളപതി67ൽ നായിക തൃഷ; ഷൂട്ടിംഗ് ഡിസംബറിൽ

- Link: https://ml.b4blaze.com/film-news/dalapathi-67-trisha
- Published: 2022-09-25T14:39:21+05:30
- Author: Ajay

വിജയ് നായകനാവുന്ന ദളപതി67ൽ നായികയായി തൃഷയെത്തുന്നു.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന
ചിത്രത്തിൽ തൃഷ നായികയായെത്തുമെന്ന് സിനിമയുടെ അടുത്തവൃത്തങ്ങൾ സ്ഥിരീകരിച്ചു.മാസ്റ്ററിനു
ശേഷം വിജയും .ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67. ഇത് സിനിമയുടെ താൽക്കാലിക
പേരാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/trisha-a.jpg?resize
=1280%2C720&ssl=1)

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ
തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചിത്രത്തിന് അനിരുദ്ധ് രവിചന്ദ്രനാണ്
സംഗീതമൊരുക്കുന്നത്.ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.നേരെത്തെ 
സംവിധായകൻ ലോകേഷ് കനകരാജ് അടുത്ത രണ്ടുമാസത്തിനുള്ളിൽ ദളപതി 67ന്റെ അപ്ഡേറ്റ്സ് ഉണ്ടാവുമെന്ന്
വെളിപ്പെടുത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/sanja-1.jpg?resize
=1280%2C720&ssl=1)

ദളപതി67ൽ ബോളിവുഡ്താരം സഞ്ജയ് ദന്താണ് വില്ലനായെത്തുന്നത്. ചിത്രത്തിൽ അഭിനയിക്കാൻ 
താരം 10 കോടി രൂപയാണ് വാങ്ങിയതത്രെ.സിനിമയിൽ മലയാളിതാരം പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നുണ്ടെന്ന
വാർത്തകൾ അടുത്തിടെ വന്നിരുന്നു. എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ 
ഉണ്ടായിട്ടില്ല.

 
