# മഞ്ഞുമ്മലിനേക്കാൾ നല്ല ചിത്രം വർഷങ്ങൾക്ക് ശേഷം! വിശാഖ് സുബ്രമണ്യത്തിനെതിരെ ഗുരുതര ആരോപണവുമായ്  തമിഴ് നിർമാതാവ് 

- Link: https://ml.b4blaze.com/film-news/danajayan-about-vishakh-subrammaniyam
- Published: 2024-04-26T14:12:18+05:30
- Author: Suji

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ ചിത്രത്തിന്റെ
നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്
തമിഴ് നിർമാതാവും ഡിസ്ട്രിബ്യുട്ടറുമായ   ധനഞ്ജയൻ. ചിത്രത്തിന്റെ റൈറ്റ്സിനായി താൻ 
വിശാഖിനെ സമീപിച്ചു, എന്നാൽ  വിശാഖ് ചോദിച്ചത് കൂടുതൽ തുകയായിരുന്നു.അതുപോലെ  മഞ്ഞുമ്മലിനേക്കാൾ
നല്ല സിനിമയാണ് വർഷങ്ങൾക്ക് ശേഷ൦ മെന്നാണ് വിശാഖ് സുബ്രജ്ഹ്മണ്യം തന്നോട് പറഞ്ഞത് എന്നും
ധനഞ്ജയൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/manju1-4.jpg?resize
=822%2C612&ssl=1)

ചിത്രത്തിന്റെ റൈറ്റ്‌സ് വാങ്ങാന്‍ 15 കോടിയാണ് വിശാഖ് തങ്ങളോട്ആ വശ്യപ്പെട്ടത് ,  
മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ നല്ല സിനിമയാണ് തങ്ങള്‍ നിര്‍മിക്കുന്ന വര്‍ഷങ്ങള്‍ക്ക്
ശേഷം എന്ന് വിശാഖ്  പറഞ്ഞു, മഞ്ഞുമ്മല്‍  തമിഴില്‍ വലിയ ഹിറ്റുണ്ടാക്കി. മലയാളത്തില്‍
അതുപോലെ മറ്റൊരു സിനിമ കൂടി മലയാളത്തില്‍ റിലീസാകുന്നുണ്ടായിരുന്നു. വിനീത് ശ്രീനിവാസന്റെ
സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം. അതിന്റെ ട്രെയിലര്‍ കണ്ട് തനിക്ക് സിനിമ നന്നായി ഇഷ്ടപ്പെട്ടിരുന്നുവെന്നും
ധനഞ്ജയൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/va1-5.jpg?resize
=598%2C343&ssl=1)

ഇത്  താൻ  ഒന്നിനെയും കുറച്ച് കാണിച്ച് പറയുന്നതല്ല. ഈ സിനിമ താൻ  തമിഴ്‌നാട്ടില്‍ 
റിലീസ് ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ പ്രൊഡ്യൂസറെ ഫോണ്‍ ചെയ്തു. ഈ
സിനിമ   വേണമെന്നാവശ്യപെടുകയും ചെയ്യ്തു  .  ന്യായമായ ഒരു തുകയായിരിക്കും വിശാഖ്  ചോദിക്കുകയെന്നാണ്
താൻ   കരുതിയത്. കേട്ട ഉടനെ അദ്ദേഹം പറഞ്ഞു, മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാളും മികച്ച സിനിമയാണ്
വർഷങ്ങൾക്ക് ശേഷം . അതുകൊണ്ട് 15 കോടി തരികയാണെങ്കില്‍ ഷെയര്‍ തരാം എന്നാണ് വിശാഖ് 
സുബ്രഹ്‍മണ്യം തന്നോട്  പറഞ്ഞത് ധനഞ്ജയൻ പറയുന്നു
