# സോഹന്‍ സീനുലാലിന്റെ ‘ഡാന്‍സ് പാര്‍ട്ടി’; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

- Link: https://ml.b4blaze.com/film-news/dance-party-movie-title-poster-released
- Published: 2023-02-20T19:46:27+05:30
- Author: Gargi

വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രത്തിന്റെ
ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തിലെ പ്രമുഖരായ 25 സംവിധായകര്‍ തങ്ങളുടെ
സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവിട്ടത്.

നടനും സംവിധായകനും ഫെഫ്ക ഭാരവാഹിയുമായ സോഹന്‍ സീനുലാലിനുവേണ്ടിയാണ് മലയാള സിനിമയിലെ
പ്രശസ്ത സംവിധായകരായ സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍, മെക്കാര്‍ട്ടിന്‍, ഷാഫി, ജി എസ്
വിജയന്‍, എം പത്മകുമാര്‍, രണ്‍ജി പണിക്കര്‍, ജിത്തു ജോസഫ്, അജയ് വാസുദേവ്, സിദ്ധാര്‍ത്ഥ്
ശിവ, സുഗീത്, ജി മാര്‍ത്താണ്ഡന്‍, എം എ നിഷാദ്, അനുരാജ് മനോഹര്‍, പ്രജീഷ് സെന്‍, ജിസ്
ജോയ്, ലിയോ തദേവൂസ്, രഞ്ജിത്ത് ശങ്കര്‍, വിഷ്ണു ശശിശങ്കര്‍, ഡിജോ ജോസ് ആന്റണി, ജൂഡ്
ആന്റണി ജോസഫ്, മഹേഷ് നാരായണന്‍, ഖാലിദ് റഹ്‌മാന്‍, ആഷിക് അബു, അരുണ്‍ ഗോപി തുടങ്ങിയ
25 സംവിധായകരാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ‘ഡാന്‍സ് പാര്‍ട്ടി’ യുടെ ടൈറ്റില്‍ പോസ്റ്റര്‍
റിലീസ് ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/69528-sohan-seenulal.
webp?resize=1500%2C900&ssl=1)

ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം
ബിനു കൂര്യന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം- ബിജി ബാല്‍, ഗാന രചന- സന്തോഷ് വര്‍മ്മ, 
എഡിറ്റിംഗ്- വി സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ ജോസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-
മധു തമ്മനം, കലാസംവിധാനം- അജി കുറ്റിയാനി, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ്-
അരുണ്‍ മനോഹര്‍, ശബ്ദലേഖനം- ഡാന്‍, പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഷഫീക്, ഫിനാന്‍സ്
കണ്‍ട്രോളര്‍- സുനില്‍ പി എസ്, സഹസംവിധാനം- പ്രകാശ് കെ മധു, സ്റ്റില്‍സ്സിദാദ് കെ 
എന്‍, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍, പി ആര്‍ ഒ- എ എസ് ദിനേശ്.
