# വാലിബനിലെ ചമതകന്‍ പാതി മീശയും മുടിയും വച്ച് നടന്നത് രണ്ട് മാസം!!

- Link: https://ml.b4blaze.com/film-news/danish-sait-about-half-shaved-hair-and-a-beard
- Published: 2024-02-02T22:46:16+05:30
- Author: Anu

പ്രശസ്ത കൊമേഡിയനും നടനുമായ ഡാനിഷ് സെയ്ത് മോഹന്‍ലാലിന്റെ ‘മലൈക്കോട്ടൈ വാലിബനിലൂടെ’
മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ചിത്രത്തില്‍ വില്ലനായിട്ടാണ്
ഡാനിഷ് എത്തിയിരിക്കുന്നത്. വാലിബനിലെ വില്ലനായ ചമതകന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. വാലിബനിലെ ലുക്കിലുള്ള 
ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ഇടത് വശത്തെ മുടിയും വലത് വശത്തെ മീശയും താടിയും
ഷേവ് ചെയ്ത ലുക്കില്‍ താരം ചിത്രത്തിലെത്തുന്നുണ്ട്. ആ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ചമതകന് വേണ്ടി പാതി മുടിയും മീശയും താടിയും വെച്ച് രണ്ട് മാസം കഴിഞ്ഞുവെന്നാണ് താരം
പറയുന്നത്. സിനിമയ്ക്കായുള്ള തന്റെ യാത്രയിലുടനീളം പിന്തുണയായി ഒപ്പമുണ്ടായ തന്റെ ജീവിത
പങ്കാളി അനിയയുണ്ടായിരുന്നെന്നും ഡാനിഷ് പറയുന്നു. അനിയയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
ഡാനിഷ് തന്നെയാണ് ചമതകന് വേണ്ടി ഡബ്ബ് ചെയ്തത്.  ഏറെ പ്രതീക്ഷയോടെ എത്തിയ മലൈക്കോട്ട
വാലിബന്‍ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും തിയ്യേറ്ററില്‍ നിറഞ്ഞോടുകയാണ്. വിജയകരമായി 
രണ്ടാമത്തെ ആഴ്ചയിലും വാലിബന്‍ ശ്രദ്ധ നേടുകയാണ്. 12.64 കോടിയാണ് ചിത്രം ഇന്ത്യയില്‍
നിന്ന് മാത്രം ഇതുവരെ നേടി കഴിഞ്ഞു.
