# മലൈക്കോട്ട വാലിബൻ ടീമിന് നന്ദി പറഞ്ഞ് ഡാനിഷ് സെയ്ത്

- Link: https://ml.b4blaze.com/film-news/danish-sait-about-malaikottai-valiban
- Published: 2023-06-15T13:13:57+05:30
- Author: Ajay

കഴിഞ്ഞ ദിവസമാണ് മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 
മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പൂർത്തിയായതായി നിർമ്മാതാക്കൾ അറിയിച്ചത്. സിനിമയൊരുക്കിയ
ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് അഭിനന്ദനവുമായി മോഹൻലാലും എത്തിയിരുന്നു. ഏവരും മോഹൻലാലും
ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ്.

 ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ഡാനിഷ് സെയ്ത്, സഞ്ജന ചന്ദ്രൻ, സൊനാലി കുൽക്കർണി, സുചിത്ര
നായർ എന്നിവരും ചിത്രത്തിലുണ്ട്. അതേസമയം, തനിക്ക് സിനിമയിൽ അവസരം തന്ന ടീമിന് നന്ദി
അറിയിച്ചിരിക്കുകയാണ് ഡാനിഷ് . തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുടെയാണ് താരം നന്ദി പറഞ്ഞിരിക്കുന്നത്

 മലൈക്കോട്ടൈ വാലിബൻ ടീമിനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട്, ഡാനിഷ് ട്വീറ്റിൽ
കുറിച്ചത് ഇങ്ങനെയാണ് ”ഇത് മലൈക്കോട്ടൈ വാലിബനിലെ അവസാനമാണ്. അവിശ്വസനീയമായ ഈ അവസരത്തിന്
നന്ദി, മോഹൻലാൽ സർ, സ്‌നേഹത്തിനും ഊഷ്മളതയ്ക്കും പാഠങ്ങൾക്കും നന്ദി.’ അതേ സമയം സിനിമയുടെ
റിലീസ് സംബന്ധിച്ച വാർത്തകൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.ചിത്രത്തിന്റെ ഷൂട്ടിംഗ്
രാജസ്ഥാനിലായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയെ കാത്തിരിക്കുന്നത്‌
