# ബേസിലാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍…! ഏറ്റവും പുതിയ സിനിമയെ കുറിച്ച് ദര്‍ശന രാജേന്ദ്രന്‍

- Link: https://ml.b4blaze.com/film-news/darshana-about-jaya-jaya-jaya-jayahe-movie
- Published: 2022-10-17T14:12:35+05:30
- Author: Sreekumar

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ജയ 
ജയ ജയ ജയ ഹേ’. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ്
ശ്രദ്ധ നേടുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ്
ഈ സിനിമയെ കുറിച്ചും എന്താണ് തന്നെ ഈ ചിത്രത്തിലേക്ക് ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച 
ഘടകം എന്നും ദര്‍ശന തുറന്ന് പറഞ്ഞത്. കഥ കേള്‍ക്കും മുന്‍പേ ഇഷ്ടപ്പെട്ടത് ഈ സിനിമയുടെ
കാസ്റ്റിംഗ് ആണെന്ന് ദര്‍ശന പറയുന്നു.

![Darshana-Rajendran-actress-images](https://i0.wp.com/ml.b4blaze.com/wp-content/
uploads/2022/05/Darshana-Rajendran-actress-images-2.png?resize=696%2C696&ssl=1)

ഈ കഥ ഫ്രഷ് കണ്ടന്റ് ആണെന്നും അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് ഉറപ്പായും ഇഷ്ടപ്പെടുമെന്നും
ദര്‍ശന ഉറപ്പ് പറയുന്നു. അതേസമയം, ചിത്രത്തില്‍ ബേസിലാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ 
താന്‍ വളരെ എക്‌സൈറ്റഡ് ആയെന്നാണ് നടി പറയുന്നത്. ഞാനും ബേസിലും ആണ് കോമ്പിനേഷന്‍ എന്ന്
അറിഞ്ഞപ്പോള്‍, കഥകേള്‍ക്കുന്നതിനും മുന്‍പേ ഞാന്‍ എക്‌സൈറ്റഡ് ആയി. കഥ കേള്‍ക്കുന്നതും
വ്യത്യസ്ത അനുഭവമായിരുന്നെന്നും ദര്‍ശന പറയുന്നു. നമ്മള്‍ കാണുന്ന എല്ലാവരും ജയ ആണ്.
നമ്മള്‍, നമ്മുടെ വീട്ടില്‍ ഉള്ളവര്‍ എല്ലാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Basil-darsana.jpg?
resize=696%2C364&ssl=1)

എന്നാല്‍ അതിനോടുള്ള സമീപനം വ്യത്യസ്തമാണെന്നും ദര്‍ശന അഭിപ്രായപ്പെട്ടു. ചിയേഴ്സ് 
എന്റര്‍ടൈന്‍മെന്റസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിപിന്‍ ദാസാണ്.
വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സിനിമയുടെ 
പോസ്റ്ററും പാട്ടുകളും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. മാത്രമല്ല സിനിമയുടെ ‘
ജയ ജയ ജയ ജയ ഹേ’ എന്ന് തുടങ്ങുന്ന ഗാനം റീല്‍സുകളിലും നിറയുകയാണ്. നിരവധിപ്പേരാണ് ഈ
റീല്‍ ഏറ്റെടുത്ത് ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/jaya-2.jpg?resize
=696%2C392&ssl=1)

ഒരു വിവാഹവും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ
പ്രമേയമെന്നാണ് ടീസറില്‍ നിന്ന് മനസിലാകുന്നത്. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍
എത്തുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 
ചിത്രങ്ങളില്‍ ഒന്ന് കൂടിയാണിത്. ഒക്ടോബര്‍ 28ന് ചിത്രം തീയറ്ററുകളിലേക്ക് എത്തും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/jaya-7.jpg?resize
=696%2C392&ssl=1)
