# ദര്‍ശനയ്ക്ക് പിറന്നാളിന് ലഭിച്ചത് ലോകത്തൊരു നടിയ്ക്കും കിട്ടാത്തൊരു സമ്മാനം; വീഡിയോ

- Link: https://ml.b4blaze.com/film-news/darshana-birthday-celebration-video
- Published: 2022-06-18T22:21:02+05:30
- Author: Gargi

മലയാളത്തിലിപ്പോള്‍ തിരക്കേറുന്ന നായികയാണ് നടി ദര്‍ശന രാജേന്ദ്രന്‍. ‘ജോണ്‍ പോള്‍ 
വാതില്‍ തുറക്കുന്നു’ എന്ന ചിത്രത്തിലൂടെയാണ് ദര്‍ശന മലയാള സിനിമയിലെത്തുന്നത്. പിന്നീട്‘
മായാനദി,’ ‘വൈറസ്,’ ‘സീ യു സോണ്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം
ചെയ്തു. വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയ’ത്തിലൂടെ നായികയായി.

![Darshana-Rajendran-actress-images](https://i0.wp.com/ml.b4blaze.com/wp-content/
uploads/2022/05/cropped-Darshana-Rajendran-actress-images-2.png?resize=640%2C853&
ssl=1)

ചിത്രത്തിലെ ഏറെ പ്രശസ്തമായ ‘ദര്‍ശന’ എന്ന ഗാനം ഹിഷാം അബ്ദുല്‍ വഹാബിനൊപ്പം ആലപിച്ചതും
ദര്‍ശനയാണ്. ഡിയര്‍ ഫ്രണ്ട് ആണ് ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ദര്‍ശന ചിത്രം.
ഇപ്പോഴിതാ താരത്തിന്റെ 34ാം ജന്മദിനത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ദര്‍ശന തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ജയജയജയഹേ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു
ദര്‍ശനയുടെ പിറന്നാള്‍ ആഘോഷം.

പിറന്നാള്‍ സമ്മാനം തുറക്കുന്ന വീഡിയോയാണിത്. വര്‍ണകടലാസില്‍ പൊതിഞ്ഞൊരു ചക്കയാണ് കൂട്ടുകാര്‍
ദര്‍ശനയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.”
ലോകത്തൊരു നടിയ്ക്കും ഇങ്ങനെയൊരു സമ്മാനം കിട്ടി കാണില്ല എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/tovino-darshana-
dear-friend-teaser-released.jpg?resize=1280%2C720&ssl=1)

നസ്രിയ, ബേസില്‍ ജോസഫ്, റോഷന്‍ മാത്യു, അരുണ്‍ കുര്യന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് നിരവധി
പേര്‍ ദര്‍ശനയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു.
