# നിങ്ങളറിഞ്ഞോ,എനിക്ക് വീണ്ടുമത് ചെയ്യേണ്ടി വന്നു; തുറന്ന് പറഞ്ഞ് ദർശന രാജേന്ദ്രൻ

- Link: https://ml.b4blaze.com/film-news/darshana-rajendran-new-film-update
- Published: 2022-09-22T09:41:21+05:30
- Author: Ajay

മലളായികളുടെ പ്രിയതാരമായിരിക്കുകയാണ് ദർശന രാജേന്ദ്രൻ. ജോൺപോൾ വാതിൽ തുറക്കുകയാണ് എന്ന
ചിത്രത്തിലൂടെ മലയാളസിനിനയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദർശന രാജേന്ദ്രൻ.അഭിനോതാവ്
എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് താരം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ദർശന 
രാജേന്ദ്രൻ നായികയി എത്തിയ സൂപ്പർഹിറ്റ് ചിത്രം ഹൃദയത്തിൽ തന്റെ ആലാപന മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/darsana.1jpg-1024x576.
jpg?resize=696%2C392&ssl=1)

ഇപ്പോഴിതാ താരം വീണ്ടും പാട്ടുപാടിയിരിക്കുകയാണ്. വരാനിരിക്കുന്ന പുതിയ ചിത്രമായ ‘ജയ
ജയ ജയ ജയ ഹേ’യ്ക്ക് വേണ്ടി ഒരു ഗാനം റെക്കോർഡ് ചെയ്തിരിക്കുകയാണ് ദർശന രാജേന്ദ്രൻ. 
നടി തന്റെ സോഷ്യൽ മീഡിയ പേജിൽ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള വീഡിയോ പങ്കുവെയ്ക്കുകയും
ചെയ്തിട്ടുണ്ട്.’ഞാൻ വീണ്ടും പാടി’ജയ ജയ ജയ ജയ ഹേ എനിക്ക് ദിവസവും സന്തോഷിക്കാൻകാരണങ്ങൾ
നൽക്കുന്നു.എന്നെ പാടാൻ പ്രേരിപ്പിച്ചതിന് നന്ദി. ദർശന കുറിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/jaya-1-1024x576.
jpg?resize=696%2C392&ssl=1)

ജോസഫും ദർശനയും ദമ്പതികളായിട്ടെത്തുന്ന ജയ ജയ ജയ ജയ ഹേ ദീപാവലി റിലീസായി ഒക്ടോബർ ഇരുപത്തിയൊന്നിനെത്തും.
വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് നാഷിദ് 
മുഹമ്മദ് ഫാമിയും സംവിധായകൻ വിപിൻ ദാസും ചേർന്നാണ്.ചിത്രത്തിൽ ജയഭാതരി എന്ന കഥാപാത്രമായാണ്
ദർശന രാജേന്ദ്രനെത്തുന്നത്.

 

 

 
