# എന്റെ മകളുടെ പേരിൽ വന്ന വാർത്തകൾ ഒന്നും സത്യമല്ല ഗൗതമി!!

- Link: https://ml.b4blaze.com/film-news/daughter-about-in-talk-in-gouthami
- Published: 2022-12-01T14:22:32+05:30
- Author: Suji

മലയാളത്തിലും, മറ്റു ഭാഷകളിലും തന്റേതായ അഭിനയ പാടവം പ്രതിഫലിപ്പിച്ച നടിയാണ് ഗൗതമി.
പഴയ നടിമാരുടെ കൂട്ടത്തിൽ  ശാലീനത തുളുമ്പുന്ന ഒരു നടി തന്നെ ആയിരുന്നു നടി ഗൗതമി. 
സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ മകളോടൊപ്പമുള്ള  ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ്,
ഈ ചിത്രം കണ്ടിട്ട് അമ്മയെ പോലെ സുന്ദരി ആണല്ലോ മകൾ എന്നാണ് ആരാധകർ പറയുന്നത്. ഒരിടക്ക്
താരത്തിന്റെ മകൾ സുബ്ബലക്ഷ്മി സിനിമയിൽ എത്തുന്നു എന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു.

മുൻപ് വിജയ ദേവര കൊണ്ടയുടെ നായിക ആയി എത്തുന്നത് സുബ്ബലക്ഷ്മി ആണെന്നുള്ള വാർത്തയും
പുറത്തുവന്നിരുന്നു. എന്നാൽ ആ വാർത്തകൾ തെറ്റായിരുന്നു എന്ന് താരം പറയുന്നു, തന്റെ 
മകളുടെ പേരിൽ എത്തിയ ആ വാർത്തകൾ ഒന്നും ശരിയല്ല എന്നും ഗൗതമി പറയുന്നു. ഒരുപാടു സിനിമകളിൽ
അഭിനയിച്ച താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു പിന്നീട് പാപനാശനം എന്ന കമൽ
ഹാസൻ ചിത്രത്തിലൂടെ ആയിരുന്നു ഒരു തിരിച്ചു വരവ് നടത്തിയത്.

1998 ൽ ആയിരുന്നു ഗൗതമി സന്ദീപ് പാട്ടിയെ വിവാഹം കഴിച്ചത് അതിൽ ഉള്ള മകൾ ആണ് സുബ്ബലക്ഷ്മി.
എന്നാൽ സന്ദീപുമായി അധിക നാൾ ഗൗതമി ബന്ധം തുടർന്നിരുന്നില്ല പിന്നീട് ആ ബന്ധം വേണ്ടാന്നു
വെക്കുകയും കമൽ ഹാസനൊപ്പം ലിവിങ് ടുഗതർ ആകുകയും ചെയ്യ്തത്. എന്നാൽ 2016 ഓട് ആ ബന്ധവും
ഇല്ലാതായി. എന്തായലും ഇപ്പോൾ ഗൗതമി സോഷ്യൽ മീഡിയിൽ പങ്കു വെച്ച  മകളുടെ ചിത്രം ആണ് 
ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/gouthami5.jpg?resize
=853%2C853&ssl=1)

 

 
