# ‘ആന കൊണ്ടുവച്ച ചത്ത കുഞ്ഞുങ്ങൾ’; നീണ്ടുപോയ രണ്ട് ചിത്രങ്ങളും ഉപേക്ഷിച്ച് മിഷ്കിൻ

- Link: https://ml.b4blaze.com/film-news/dead-calves-left-behind-by-the-elephant-mysskin-abandons-two-long-delayed-films
- Published: 2026-10-06T17:53:57+05:30
- Author: Soorya S

പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ മിഷ്കിൻ തന്റെ രണ്ട് പ്രധാന ഡ്രീം പ്രോജക്റ്റുകളായ‘
പിസാസ് 2’, വിജയ് സേതുപതി നായകനാകുന്ന ‘ട്രെയിൻ’ എന്നിവ ഔദ്യോഗികമായി ഉപേക്ഷിച്ചു. 
ഏറെ നാളുകളായി റിലീസ് നീണ്ടുപോയ ഈ പ്രോജക്റ്റുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കടുത്ത
ഭാഷയിലാണ് മിഷ്കിൻ മറുപടി നൽകിയത്.

വർഷങ്ങളായി പൂർത്തിയാക്കാൻ കഴിയാതെ കിടക്കുന്ന സിനിമകളെ ‘ആന പ്രസവിച്ചുവെങ്കിലും കൊണ്ടുവച്ച
ചത്ത കുഞ്ഞുങ്ങൾ’ എന്നാണ് മിഷ്കിൻ വിശേഷിപ്പിച്ചത്. ഒരു സിനിമ സമയബന്ധിതമായി പ്രേക്ഷകരിലേക്ക്
എത്തിക്കാൻ സാധിച്ചില്ലെങ്കിൽ അതിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും, അതിനാൽ ഈ രണ്ട് ചിത്രങ്ങളിൽ
നിന്നും താൻ പൂർണ്ണമായും പിന്മാറുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആൻഡ്രിയ ജെറമിയ പ്രധാന വേഷത്തിലെത്തുന്ന ‘പിസാസ് 2’ ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലായിരുന്നു.
അതുപോലെ വിജയ് സേതുപതിയെ നായകനാക്കി പ്രഖ്യാപിച്ച ‘ട്രെയിൻ’ പ്രഖ്യാപനത്തിന് ശേഷം ചിത്രീകരണം
വൈകുകയായിരുന്നു. ഈ രണ്ട് പ്രോജക്റ്റുകളും ഉപേക്ഷിച്ചുകൊണ്ട് ഇനി പുതിയ സിനിമകളിലേക്ക്
ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സംവിധായകന്റെ തീരുമാനം.
