# ഡീൻ ടെന്നീസ് ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഈ തെന്നിന്ത്യൻ സംവിധയകനും 

- Link: https://ml.b4blaze.com/film-news/deendennis-making-filim-in-mammootty-and-south-indyan-director
- Published: 2023-04-08T09:34:51+05:30
- Author: Suji

കലൂർ ടെന്നീസിന്റെ മകൻ ഡീൻ  ഡെന്നിസ് ഒരുക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് മമ്മൂട്ടി,
ഈ ചിത്രത്തിന്റെ വരവിനായി കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേഷകരെല്ലാം, ത്രില്ലർ ഹിറ്റിൽ
ഒരുങ്ങുന്ന ഈ ചിത്ര ത്തിന്റെ ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് റിപോർട്ടുകൾപറയുന്നത്.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനുകൾ എല്ലാം തന്നെ അണിയറപ്രവർത്തകർ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.
ഇപ്പോൾ ചിത്രത്തിലെ മറ്റൊരു വാർത്തയും ആരാധകരെ അമ്പരിപ്പിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/deen-dennis1.jpg?
resize=470%2C246&ssl=1)

മമ്മൂട്ടിക്കൊപ്പം തെന്നിന്ത്യൻ സംവിധായകൻ  ഗൗതം മേനോനും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ
അവതരിപ്പിക്കുന്നു, സംവിധായകന്റെ മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ചിത്രം ആണിത്, മുൻപ് ലവ്ഫുളി
യൂവേഴ്സ് വേദ എന്ന മലയാള ചിത്രത്തിൽ ആയിരുന്നു ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നത്,
എന്നാൽ മമ്മൂട്ടിക്കൊപ്പം ഇതാദ്യ ചിത്ര൦ ,ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും അഭിനയിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/goutham-menon1.jpg?
resize=1024%2C614&ssl=1)

ഇരുവരും അഭിനയിക്കുന്ന ഈ ചിത്രം വേറെലെവൽ ആകുമെന്നാണ് ആരാധകർ പ്രതീഷിക്കുന്നത്, മിഷ്
രവിയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.  മമ്മൂട്ടി കമ്പനി നിർമ്മിച്ച
മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്‌ക്വഡ് ‘കഴിഞ്ഞ ദിവസമായിരുന്നു  ഷൂട്ടിങ് അവസാനിച്ചത്. 
വയനാട്ടിൽ ആയിരുന്നു ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ നടന്നിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/mammootty1-2.jpg?
resize=623%2C350&ssl=1)
