# കണ്ണന്റെ മുന്നില്‍ അപര്‍ണയ്ക്കും ദീപക്കിനും പ്രണയസാഫല്യം!!

- Link: https://ml.b4blaze.com/film-news/deepak-parambol-and-aparna-das-marriage
- Published: 2024-04-24T13:02:33+05:30
- Author: Anu

നടന്‍ ദീപക് പറമ്പോലിനും നടി അപര്‍ണ ദാസിനും ഗുരുവായൂര്‍ അമ്പലനടയില്‍ പ്രണയസാഫല്യം.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കണ്ണനെ സാക്ഷിയാക്കി ഇരുവരും ജീവിതത്തില്‍ ഒന്നായി.
ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താരവിവാഹം. കുടുംബാംഗങ്ങളും അടുത്ത
സുഹൃത്തുക്കളും അനുഗ്രഹവര്‍ഷവുമായെത്തി.
  വിനീത് ശ്രീനിവാസന്‍ ചിത്രം ‘മലര്‍വാടി ആര്‍ട്‌സ്
ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോല്‍ സിനിമയിലേക്കെത്തിയത്. പിന്നീട് തട്ടത്തിന്‍
മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാര്‍,
ക്യാപ്റ്റന്‍, ബി ടെക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്‌സ്, വര്‍ഷങ്ങള്‍ക്ക്
ശേഷം എന്നിവ വരെ എത്തിയിരിക്കുകയാണ് ദീപകിന്റെ കരിയര്‍.  ‘ഞാന്‍ പ്രകാശന്‍’ എന്ന ഫഹദ്
ഫാസില്‍ നായകനായെത്തിയ ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലേക്കെത്തിയത്. ബീസ്റ്റ് എന്ന
വിജയ് ചിത്രത്തിലൂടെ തമിഴകത്തും താരം അരങ്ങേറ്റം കുറിച്ചിരുന്നു.’ഡാഡ’ എന്ന തമിഴ് ചിത്രത്തില്‍
നായികയായും ശ്രദ്ധേയായി. ‘ആദികേശവ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അപര്‍ണ അരങ്ങേറ്റം
കുറിച്ചു. മലയാളത്തില്‍ ‘സീക്രട്ട് ഹോം’ ആണ് അപര്‍ണയുടെതായി ഒടുവില്‍ റിലീസ് ചെയ്ത 
ചിത്രം.
