# ദുൽഖർ എന്റെ അഭിനയം കണ്ടു മെസേജ് ഇട്ടു! അത് കണ്ടു ഞാൻ  ശരിക്കും ഷോക്കായി പോയി, ദീപക് പരമ്പോൽ 

- Link: https://ml.b4blaze.com/film-news/deepak-parambol-talk-about-in-dulkquer-salman
- Published: 2023-10-06T10:06:25+05:30
- Author: Suji

ദീപക് പരമ്പോൽ അഭിനയിച്ച പുതിയ ചിത്രമായിരുന്നു കണ്ണൂർ സ്‌ക്വാഡ്, ചിത്രത്തിലെ തന്റെ
അഭിനയം കണ്ടു നടൻ ദുൽഖർ സൽമാൻ തനിക്ക് മെസ്സേജ് ഇട്ടെന്നും അത് കണ്ടിട്ട് താൻ ഷോക്കായി
എന്നെന്നും പറയുകയാണ് കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ. പടം റിലീസ് ചെയ്യുന്നതിന്
മുൻപേ എനിക്ക് ദുൽഖർ ഒരു മെസ്സേജ് ചെയ്യ്തിരുന്നു, ചിത്രത്തിലെ നിന്റെ അഭിനയം കണ്ടു
പെട്ടന്ന് എനിക്ക് നിന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല

പിന്നെയാണ് നിന്നെ എനിക്ക് മനസിലായത് എന്ന്, ദുൽഖറിന്റെവാട്സപ്പിൽ  ഈ മെസ്സേജ് കണ്ടപ്പോൾ
ശരിക്കും ഞാൻ ഷോക്കായി പോയി,  ചിത്രത്തിലെ എന്റെ കഥപാത്രത്തിന്റെ എല്ലാം ക്രെഡിറ്റും
മേക്കപ്പ്മാനും, റോബി വര്ഗീസിനുമാണ്, ശരിക്കും ഇത്രയധികം സിനിമകൾ അഭിനയിച്ചിട്ടുണ്ടെങ്കിലും
തികച്ചും വത്യസ്തമായ ഒരു കഥപാത്രം തന്നെയാണ് ഇതിൽ ദീപക് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/deepak2.jpg?resize
=1080%2C810&ssl=1)

ചിത്രത്തിൽ എന്റെ മുടി സ്ട്രൈറ്റ് ആയിരുന്നു അത് മാത്രമല്ല ഞാൻ ചെയ്യുന്ന പെർഫോമൻസിലും
ഒരുപാട് വത്യാസം ഉണ്ടായിരുന്നു, പക്ഷെ ദുൽഖറിന്റെ ഈ മെസേജ് കണ്ടപ്പോൾ ഞാൻ  ഷോക്കായി
പോയി, ഞാനും ദുൽഖറും ഒന്നിച്ചു സല്യ൦ ട്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു, ഒരു ചെയ്ഞ്ച്
എന്നിൽ ഉണ്ടായിരുന്നു എന്ന് ദുൽഖർ പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല
ദീപക് പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/dulquer1.jpg?resize
=1080%2C1350&ssl=1)

 
