# ദീപികയ്ക്ക് രൺബീർ തന്നെ മറുപടി കൊടുക്കുകയും ചെയ്തു

- Link: https://ml.b4blaze.com/film-news/deepika-about-ranbir
- Published: 2023-11-01T09:22:14+05:30
- Author: Devika

ഒരു കാലത്ത് ദീപിക പദുക്കോണും രൺബീർ സിങ്ങും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. എന്നാൽ  
കുറച്ച് വർഷങ്ങൾക്ക് ശേഷം ഇരുവരും  ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ശേഷം ദീപിക 
രൺവീർ സിങ്ങുമായി പ്രണയത്തിൽ ആകുകയും വിവാഹിതർ ആകുകയും ചെയ്തു. രൺബീർ ആകട്ടെ ആലിയയുടെ
പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഒരിക്കൽ ദീപിക പദുക്കോൺ കോഫീ
വിത്ത് കരൺ എന്ന പരുപാടിയിൽ പങ്കെടുത്തിരുന്നു. പൊതുവെ വിവാദങ്ങളുടെ കേന്ദ്രം എന്നാണ്
ഈ പരുപാടി അറിയപ്പെടുന്നത്. പരുപാടിയിൽ വെച്ച് രൺബീറിനെ കുറിച്ച് എന്താണ് പറയാനുള്ളത്
എന്ന ചോദ്യം കരൺ ജോഹർ ദീപികയോട് ചോദിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/ranveer-deepika-
2-.jpg?resize=1200%2C628&ssl=1)

എന്നാൽ ഈ ചോദ്യത്തിന് ദീപിക നൽകിയ മറുപടി വലിയ വിവാദമാണ് ഉണ്ടാക്കിയത്. കാരണം രൺബീറിന്റെ
സ്വഭാവത്തിന് ഏതെങ്കിലും ക്വാ,ണ്ടം ബ്രാൻഡിനെ പ്രമോട്ട് ചെയ്യുകയോ പരസ്യം ചെയ്യുകയോ
ചെയ്യുന്നത് ആയിരിക്കും നല്ലത് എന്നാണ് ദീപിക പറഞ്ഞത്. രൺബീറിന്റെ മുൻ കാമുകിയായിരുന്ന
ദീപികയുടെ ഈ പരാമർശം വലിയ വിവാദമാണ് ഉണ്ടാക്കിയത്. എന്നാൽ  അതിന് ശേഷം മറ്റൊരു അഭിമുഖത്തിൽ
രൺബീർ ഈ പ്രശ്നത്തോട് പ്രതികരിച്ചിരുന്നു. അന്ന് രൺബീർ പറഞ്ഞ മറുപടി ആ പരുപാടി ഷൂട്ട്
ചെയ്യുന്ന സമയത്ത് ആ സ്റ്റുഡിയോയിൽ ഞാനും ഉണ്ടായിരുന്നു. അവരുടെ ഷൂട്ട് നടക്കുന്ന സമയത്ത്
ഞാൻ എന്റെ ട്രെയിലറിൽ ഇരിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/ranbir2.jpg?resize
=1200%2C630&ssl=1)

ദീപിക എന്നെ പറ്റി പരുപാടിയിൽ എന്താണ് പറഞ്ഞത് എന്ന് ഒന്നും ആ സമയത്ത് ഞാൻ അറിഞ്ഞിരുന്നില്ല.
പരുപാടിയിൽ ഇങ്ങനെ പറഞ്ഞിട്ടു അവൾ വളരെ സ്വീറ്റ് ആയിട്ടാണ് എന്റെ അടുത്ത് വന്നു എന്നോട്
സംസാരിച്ചത്. എന്നാൽ പരുപാടി ടെലികാസ്റ്റ് ചെയ്ത സമയത്ത് എനിക്ക് പ്രത്യേകിച്ച് ഒന്നും
തോന്നിയില്ല. കാരണം മനോഹരമായ ബന്ധമാണ് എനിക്ക് അവളോട് ഉള്ളത്. എന്നാൽ അവൾക്ക് എന്നോട്
ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു. എന്നിരുന്നാലും എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടായിരുന്നെങ്കിൽ
അത്  ഇതുപോലൊരു പരുപാടിയിൽ വന്നിരുന്നു പറയാതെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നെങ്കിൽ നന്നായേനെ
എന്നുമാണ് രൺബീർ ഈ വിഷയത്തിൽ പ്രതികരിച്ചത്.
