# ‘റീലിലും, റിയല്‍ ലൈഫിലും എന്റെ ഹീറോ’!! ദീപികയെ പ്രശംസിച്ച് രോഹിത്ത് ഷെട്ടി

- Link: https://ml.b4blaze.com/film-news/deepika-padukone-new-movie-sinham-again-character-poster-out
- Published: 2024-04-21T10:26:47+05:30
- Author: Anu

ബോളിവുഡ് സംവിധായകന്‍ രോഹിത്ത് ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സിങ്കം 
എഗെയ്’ന്‍. ചിത്രത്തില്‍ ദീപികാ പദുക്കോണാണ് നായികയാവുന്നത്. അജയ് ദേവ്ഗണ്‍, അക്ഷയ്
കുമാര്‍, രണ്‍വീര്‍ സിംഗ്, ടൈഗര്‍ ഷ്‌റോഫ്, അര്‍ജുന്‍ കപൂര്‍, കരീന കപൂര്‍ എന്നിവരും
ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
  ദീപികയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്
അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ദീപിക എത്തുന്നത്. ദീപികയും
തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ‘ലേഡി സിങ്കം’ എന്നു പറഞ്ഞാണ് ദീപിക
തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ‘ശക്തി
ഷെട്ടി’ എന്നും ഹാഷ്ടാഗ് നല്‍കിയിട്ടുണ്ട്. ‘റീലിലും, റിയല്‍ ലൈഫിലും എന്റെ ഹീറോ’ എന്നു
പറഞ്ഞ് രോഹിത് ഷെട്ടിയും ചിത്രം പങ്കുവെച്ചിട്ടുണ്ട്.  ഇന്‍സ്പെക്ടര്‍ ബാജിറാവു സിങ്കമായിട്ടാണ്
അജയ് ദേവ്ഗണ്‍ എത്തുന്നത്. സിങ്കം ഫ്രഞ്ചെസിയിലെ ആദ്യ ചിത്രം ‘സിങ്കം’ 2011 ലാണ് പുറത്തിറങ്ങിയത്.
അജയ് ദേവ്ഗണ്‍, പ്രകാശ് രാജ്, കാജല്‍ അഗര്‍വാള്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രമായെത്തിയത്.
