# ദീപികയെ പോലെ സുന്ദരിയായ കുഞ്ഞ് വേണമെന്ന് രണ്‍വീര്‍സിംഗ്

- Link: https://ml.b4blaze.com/film-news/deepika-renveer-welcoming-baby
- Published: 2021-10-17T11:01:40+05:30
- Author: Rahul

ബോളിവുഡിലെ ഹോട്ട് കപ്പിള്‍സാണ് ദീപിക പദുക്കോണും രണ്‍വീര്‍സിംഗും. ഇരുവരുടേയും പ്രണയം
ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയപ്പോഴേക്കും വിവാഹം കഴിച്ച് രണ്ടുപേരും ജീവിതം ആരംഭിച്ചു.
പരസ്പരം നന്നായി സപ്പോര്‍ട്ട് ചെയ്യുന്ന താരദമ്പതികള്‍ കൂടിയാണ് ഇരുവരും. കുറച്ച് നാളുകളായി
ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ ജനിക്കുന്നുണ്ടോയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ,
കുഞ്ഞിനായുള്ള പേരുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന തിരക്കിലാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്
രണ്‍വീര്‍സിംഗ്.

 ഇന്ത്യയിലെ ആദ്യത്തെ അനോഖ വിഷ്വല്‍ അധിഷ്ഠിത ക്വിസ് ഷോ അവതരിപ്പിക്കുന്ന സമയത്താണ്
രണ്‍വീര്‍സിംഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗോരപൂരില്‍ നിന്നുള്ള അഭയ് സിംഗ് എന്നൊരു
മത്സരാര്‍ഥിയെ വേദിയിലേക്ക് സ്വാഗതം ചെയ്യുമ്പോഴാണ് ദീപികയെ കുറിച്ചുള്ള ചില കാര്യങ്ങള്‍
വെളിപ്പെടുത്തിയത്. ദീപിക ചെറുപ്പത്തില്‍ വളരെ സുന്ദരിയായ കുഞ്ഞായിരുന്നുവെന്നും അവളെ
പോലെയുള്ള കുഞ്ഞുങ്ങളെ എനിക്ക് വേണമെന്നും ചിലപ്പോള്‍ സൂര്യവീര്‍ സിംഗ് എന്ന പേര് വയ്ക്കുമെന്നും
രണ്‍വീര്‍ വെളിപ്പെടുത്തി. ഇതോടെ, ദീപികയും രണ്‍വീറും കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണെന്ന്
ആരാധകര്‍ പറയുന്നു.

 

 

 

 
