# ബോൾഡ് ലുക്കിൽ ലാൽജോസിന്റെ നായിക ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

- Link: https://ml.b4blaze.com/film-news/deepthi-sathi-latest-pictures-goes-viral
- Published: 2021-11-29T15:16:03+05:30
- Author: Rahul

സൗന്ദര്യ മത്സര വേദികളിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ദീപ്തി സതി. ലാൽ ജോസ്
സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സിനിമാലോകത്തേക്ക് എത്തിയത്. തുടർന്ന്
ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/WhatsApp-Image-2021-
11-29-at-2.10.55-PM-1.jpeg?resize=1081%2C1266&ssl=1)

മമ്മൂട്ടിക്കൊപ്പവും നായികയായി എത്തുവാൻ താരത്തിന് കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലും സജീവമായ
താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഹോട്ട്
ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/WhatsApp-Image-2021-
11-29-at-2.10.56-PM-6.jpeg?resize=1213%2C1198&ssl=1)

ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലുള്ള വസ്ത്രത്തിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഒട്ടേറെ ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മധു വാര്യർ സംവിധാനം
ചെയ്യുന്ന ലളിതം മനോഹരം എന്ന മഞ്ജു വാര്യർ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ച് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/WhatsApp-Image-2021-
11-29-at-2.10.56-PM-5.jpeg?resize=1309%2C1594&ssl=1)
