# വിന്റർ 2 വരുന്നു! എന്നാൽ ചിത്രത്തിൽ ജയറാമും, ഭാവനയും ഇല്ല, സംവിധായകൻ പറയുന്നു

- Link: https://ml.b4blaze.com/film-news/deepu-karunakaran-says-in-vinter-2-movie-coming
- Published: 2023-07-17T16:52:03+05:30
- Author: B4blaze News Desk

ദീപു കരുണാകരൻ സംവിധാനം ചെയ്യ്ത ഒരു ഹൊറർ ചിത്രം ആയിരുന്നു വിന്റർ, ഇപ്പോൾ ചിത്രത്തിന്റെ
രണ്ടാം ഭാഗം എത്തുന്നു എന്ന് സംവിധായകൻ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്, എന്നാൽ ചിത്രത്തിന്റെ
ആദ്യ ഭാഗത്തെ നായിക നായകന്മാരായി എത്തിയത് ജയറാമും, ഭാവനയും, എന്നാൽ സെക്കന്റ് പാർട്ടിൽ
ഇരുവരും ഇല്ല എന്ന് സംവിധായകൻ വെളിപ്പെടുത്തുകയും ചെയ്യ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/vinter2.jpg?resize
=1280%2C720&ssl=1)

പുതിയ കഥ ആയതിനാൽ ആണ് ജയറാമിനെയും, ഭാവനെയും ഉൾപെടാത്തത് എന്നും സംവിധായകൻ പറഞ്ഞു. 
ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് 17  നെ തുടക്കം കുറിക്കുകയാണ്. ഇത് പൂർണ്ണമായി ഒരു
ഹൊറർ മൂവി തന്നയാണ്, ചിത്രത്തിലെ നടി നടന്മാരെ ഉടൻ പ്രഖ്യാപിക്കും ദീപു കരുണാകരൻ വെളിപ്പെടുത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/deepu1.jpg?resize
=698%2C493&ssl=1)

ദീപു കരുണാകരൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച് ചിത്രമായിരുന്നു വിന്റർ, സംവിധായകന്റെ
നേതൃത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിര്മിക്കുന്നത്, ചിത്രത്തെ കുറിച്ച്
കൂടുതൽ വിവരങ്ങൾ അടുത്ത സമയങ്ങളിൽ അറിയിക്കുമെന്ന് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/bhavana1.jpg?resize
=844%2C526&ssl=1)

 
