# അയാള്‍ ഇങ്ങനെ ചെയ്തത് മഞ്ജുവിനോട് ഉള്ള വൈരാഗ്യം തീര്‍ക്കാനാണോ..?

- Link: https://ml.b4blaze.com/film-news/degraded-manju-films
- Published: 2021-12-19T18:03:57+05:30
- Author: Rahul

ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മഞ്ജു വാര്യര്‍ എന്ന നടി മലയാള സിനിമയിലേക്ക്
തിരിച്ചു വന്നത്. മഞ്ജുവിന്റെ തിരിച്ചു വരവ് ആരാധകരും ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍
താരത്തിന്റെ മേക്കോവറും പുതിയ ചിത്രങ്ങളും എല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
മാത്രമല്ല മഞ്ജുവിന് പ്രായം റിവേഴ്‌സ് ഗിയറിലാണ് എന്നാണ് ആരാധകരുടെ പൊതുവെയുള്ള അഭിപ്രായം.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ഹൗ ഓള്‍ഡ് ആര്‍ യുവില്‍ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു
മഞ്ജു മലയാള സിനിമയിലേക്ക് ശക്തമായൊരു തിരിച്ചു വരവ് നടത്തിയത്. സ്ത്രീ കഥാപാത്രത്തിന്
പ്രാധാന്യമുണ്ടായിരുന്ന ചിത്രം മഞ്ജു വളരെ നന്നായി ചെയ്തു എന്ന് പ്രേക്ഷകര്‍ വിലയിരുത്തി.
പിന്നീട് താരത്തിന് കരിയറില്‍ വെച്ചടി കയറ്റമായിരുന്നു എന്നാലും ഒരിടയ്ക്ക് മഞ്ജു അഭിനയിച്ചത്
കാരണം തന്റെ സിനിമ ഡീഗ്രേഡ് ചെയ്യപ്പെട്ടു എന്ന് സംവിധായകന്‍ ശ്രീകുമാര്‍ പറഞ്ഞത് വലിയ
വാര്‍ത്തയായിരുന്നു. ഒടിയല്‍ എന്ന ചിത്രത്തിലായിരുന്നു ഇത് സംഭവിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/manju-sreekumar-
menon-300x156.jpg?resize=833%2C433&ssl=1)

ഇപ്പോള്‍ മരക്കാര്‍ എന്ന സിനിമ ഡീഗ്രേഡ് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ വാര്‍ത്ത
വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഒടിയന്‍ റിലീസിന്
ശേഷം മഞ്ജുവിനെ കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ദരിച്ച്
ഒരു ആരാധിക എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. സിന്‍സി എന്ന യുവതിയുടേതാണ്
കുറിപ്പ്. ‘ബ്രഹ്‌മാണ്ഡ ചിത്രമെന്ന പരിവേഷം കൊടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമ 
പ്രേമികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് ഒടുവില്‍ എല്ലാ പ്രതീക്ഷകള്‍ക്കും
ഇപ്പുറം ഒരു ശരാശരി ഒരു തവണ മാത്രം കണ്ടിരിക്കാവുന്ന ചിത്രം എന്ന നിലയിലേക്ക് നിങ്ങളുടെ
സിനിമ എത്തി നില്‍ക്കുന്നു. ഇതിന് കാരണം മഞ്ജു വാരിയര്‍ ആണോ?. മിസ്റ്റര്‍ ശ്രീകുമാര്‍
മേനോന്‍, താങ്കളെ എനിക്ക് 4 വര്‍ഷത്തെ കേട്ട് പരിചയം മാത്രമേ ഉള്ളൂ… അതും മഞ്ജുവിന്റെ
രണ്ടാമത്തെ വരവിന് കാരണമായ പരസ്യ സംവിധായകന്‍ എന്ന പേരില്‍. മഞ്ജുവാരിയര്‍ എന്ന നടിയെ
മാത്രമേ നിങ്ങളുടെ കണ്ണില്‍ നിങ്ങള്‍ കാണുന്നുള്ളൂ… അവരിലെ പ്രതിഭയെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല….
ഉണ്ടായിരുന്നെങ്കില്‍ ഇന്റര്‍വ്യൂകളില്‍ അവരുടെ പേര് നിങ്ങള്‍ ഉച്ചരിക്കില്ല…. സൈബര്‍
ആക്രമണത്തിന്റെ കാരണം അവരാണ് എന്ന് പറയാന്‍.. അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ഉള്ള
യോഗ്യത ഉണ്ടോ എന്ന് നിങ്ങള്‍ സ്വയം ചിന്തിക്കേണ്ട സമയമാണ് ഇത് എന്നെല്ലാമായിരുന്നു 
കുറിപ്പിന്റെ ഉള്ളടക്കം.

 

 
