# ആ കുഞ്ഞൊന്നു കരഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചുപോയി, ടെൻസി ടോണി

- Link: https://ml.b4blaze.com/film-news/densy-about-renjusha
- Published: 2023-11-07T14:26:31+05:30
- Author: Devika

കഴിഞ്ഞ ദിവസമാണ് നടി രഞ്ജുഷയെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. രാവിലെ ഒൻപതര
ആയിട്ടും ഷൂട്ടിങ് ലൊക്കേഷനിൽ എത്താതിരുന്നതിനെ തുടർന്നാണ് രഞ്ജുഷയുടെ പാർട്ടണർ താരത്തിനെ
അന്വേഷിച്ച് വരുന്നത്. എന്നാൽ ഫ്‌ളാറ്റിന്റെ ഡോർ പൂട്ടി ഇട്ടിരുന്നത് കൊണ്ട് സെക്കൂരിറ്റിയുടെ
സഹായത്തോടെ പിൻവാതിൽ കൂടി അകത്ത് കയറി നോക്കിയപ്പോഴാണ് രഞ്ജുഷയെ മരിച്ച നിലയിൽ കാണുന്നത്.
സീരിയൽ ലോകത്തിനു ഒരു വലിയ ഷോക്ക് തന്നെയാണ് രഞ്ജുഷയുടെ മരണവാർത്ത നൽകിയത്. എന്നാൽ 
ഇപ്പോൾ രഞ്ജുഷയുടെ വീട്ടിൽ പോയപ്പോഴുള്ള കാര്യങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ്
യൂട്യൂബറും നടി ഡിംപിൾ റോസിന്റെ അമ്മയുമായ ടെൻസി ടോണി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/renjusha2.jpg?resize
=714%2C397&ssl=1)

 

ടെൻസി ടോണിയുടെ വാക്കുകൾ ഇങ്ങനെ, ഞാനും ഡിംപിളും കൂടിയാണ് രഞ്ജുഷയുടെ വീട്ടിൽ പോകുന്നത്.
വർഷങ്ങൾ കൊണ്ട് രഞ്ജുഷയും ഡിംപിലും തമ്മിൽ സുഹൃത്തുക്കൾ ആയിരുന്നു. ഒരു മിടുക്കി കുട്ടിയായിരുന്നു
അവൾ. എത്ര തിരക്ക് ആണെങ്കിലും ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നതിൽ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ആ അവൾ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാനും ഡിംപിളും അവളുടെ
വീട്ടിലേക്ക് ചെന്നപ്പോൾ ഞങ്ങളെ കണ്ടു കൊണ്ട് അവളുടെ ‘അമ്മ കരയാൻ തുടങ്ങിയിരുന്നു. 
എന്നാൽ അവളുടെ മകൾ, ആ കൊച്ചു കുട്ടി അവരോട് പറഞ്ഞു, അമ്മുമ്മ കരയരുത്, സ്ട്രോങ്ങ് ആയി
നിൽക്കണം എന്നും ആണ് അവൾ പറഞ്ഞത്. ഒരു തവണയേ അവൾ കരഞ്ഞോളു. പിന്നെ അവൾ കരഞ്ഞില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/renjusha1.jpg?resize
=644%2C474&ssl=1)

അവൾ ഒന്ന് കരഞ്ഞെങ്കിൽ എന്ന് ഞങ്ങൾക്ക് തോന്നി പോയി. കാരണം അത്രയേറെ വേദന ആ കുഞ്ഞു 
മനസ്സിൽ കാണും. പക്ഷെ അവൾക്ക് അമ്മയെ വലുതായി മിസ് ചെയ്യുമെന്ന് തോന്നുന്നില്ല. കാരണം
അവൾ ജനിച്ച കാലം മുതൽ മുത്തച്ഛനും മുത്തശ്ശിയുമാണ് അവളെ വളർത്തിയത്. ആത്മ ഹ,ത്യ ചെയ്യുന്ന
മക്കൾക്ക് അങ്ങ് ചെയ്താൽ മതി. എന്നാൽ അവർ ഈ ലോകത്ത് നിന്ന് പോയി കഴിഞ്ഞിട്ടുള്ള അവരുടെ
മാതാപിതാക്കളുടെ ജീവിതം എങ്ങനെയാണെന്ന് അവർക്ക് അറിയണ്ടല്ലോ. പിന്നീടുള്ള ജീവിതം ഞങ്ങൾ
എങ്ങനെയാണു മുന്നോട്ട് കൊണ്ട് പോകുന്നത് എന്ന് ചിന്തിച്ചാൽ അവർ ഇങ്ങനെ ചെയ്യില്ല. മീഡിയയിൽ
കേട്ടത് ഒന്നും അല്ല യഥാർത്ഥത്തിൽ സംഭവിച്ചത്. ഞങ്ങൾ അവിടെ പോയി നേരിൽ അറിഞ്ഞ കാര്യങ്ങളുമായി
മീഡിയയിൽ പറയുന്ന വാർത്തകൾക്ക് ഒരു ബന്ധവുമില്ല എന്നുമാണ് ടെൻസി ടോണി പറയുന്നത്.
