# വധു ദക്ഷിണ കൊടുക്കുമ്പോള്‍ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയ മമ്മൂട്ടി!! മഹാനടനെ മഹാപുരുഷനാക്കി മാറ്റിയെന്ന് ദേവന്‍

- Link: https://ml.b4blaze.com/film-news/devan-about-mammootty
- Published: 2024-01-20T19:48:21+05:30
- Author: Anu

ഭാഗ്യ സുരേഷിന്റെ വിവാഹമാണ് സോഷ്യലിടത്ത് നിറയുന്നത്. താരപുത്രിയ്ക്ക് അനുഗ്രഹാശിസ്സുകളുമായി
സിനിമാലോകം ഒന്നടങ്കം തന്നെ എത്തിയിരുന്നു. ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 
ഗുരുവായൂരിലെത്തിയപ്പോഴുള്ള മമ്മൂക്കയോടൊപ്പമുള്ള അനുഭവം പങ്കിട്ടിരിക്കുകയാണ് നടന്‍
ദേവന്‍.

മനുഷ്യന്‍ എന്ന മമ്മൂട്ടി എന്നു പറഞ്ഞാണ് ദേവന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂര്‍ അമ്പലനടയില്‍ വന്ന മമ്മൂട്ടിയെയും 
ഭാര്യയെയും മലയാളികള്‍ മനസ്സിലാക്കി.
  ഈ കല്യാണ വേളയില്‍ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള
മനുഷ്യരെ എല്ലാവരെയും ആകര്‍ഷിച്ച മനുഷ്യനായി മമ്മൂട്ടി.

പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റില്‍
ഇട്ടതും, വധു ദക്ഷിണ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും,
ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുന്‍പില്‍, ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, അഭിമാനത്തോടെ,
വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി.
  ഭാര്യയെ,
ഭാരതീയ സംസ്‌ക്കാരത്തെ ബഹുമാനിച്ചു കൊണ്ട്, കൂടെ കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ 
മമ്മുട്ടിയെ ഞാന്‍ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്‌നേഹിക്കുന്നു, എന്നാണ് ദേവന്‍
കുറിച്ചത്.
