# ദേവനന്ദ വീണ്ടും വരുന്നു ; ഹൊറര്‍ സൂപ്പര്‍ നാച്ചുറല്‍ ചിത്രം ‘ഗു’വിലൂടെ

- Link: https://ml.b4blaze.com/film-news/devanand-returns-through-the-horror-supernatural-film-gu
- Published: 2023-08-11T13:52:45+05:30
- Author: Nayana

ഇവിടെ മുന്നയെ ദേവനന്ദ അവതരിപ്പിക്കുന്നു. മാളികപ്പുറത്തിനു ശേഷം ദേവനന്ദ അഭിനയിക്കുന്ന
ആദ്യ ചിത്രം കൂടിയാണിത് മുന്നയുടെ അച്ഛൻ ബാംഗ്ളൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന
ഒരു ഐ.ടി.കമ്പനി ഉദ്യോഗസ്ഥനാണ്.മാളികപ്പുറം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന
ബാലതാരമാണ് ദേവനന്ദ. നവാഗതനായ മനു സംവിധാനം ചെയ്യുന്ന ഹൊറര്‍ സൂപ്പര്‍ നാച്ചുറല്‍ ജോണറില്‍
അവതരിപ്പിക്കുന്ന ചിത്രമായ ഗു വിലൂടെ ദേവനന്ദ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്.
മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ ചലച്ചിത്ര താരം മണിയൻ പിള്ള രാജു നിര്‍മ്മിക്കുന്ന
പുതിയ ചിത്രമാണ് ഗു’ അമാനുഷികത നിറഞ്ഞ ഒരു തറവാടിന്റെ പശ്ചാത്തലമാണ് ചിത്രത്തിന്റെ 
പ്രമേയം. ഈ തറവാട്ടിലേക്ക് മുന്ന എന്ന കുട്ടി എത്തുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ്
ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം
ആലോഷിക്കാൻ മുന്ന എന്ന കുട്ടി അവളുടെ അച്ഛനും അമ്മക്കുമൊപ്പം എത്തുന്നതോടെയാണ് ചിത്രത്തിൻ്റെ
കഥാ വികസനം. കഴിഞ്ഞ 25 വര്‍ഷക്കാലമായി തറവാട്ടില്‍ മുടങ്ങി കിടന്ന തെയ്യം നടത്തുന്നതിനാണ്
ഇവര്‍ തറവാട്ടിലെത്തുന്നത്. ബന്ധുക്കള്‍ ധാരാളമുള്ള തറവാട്ടില്‍ കുട്ടികളും ഏറെയുണ്ട്.
മുന്നക്ക് ഇത് ഏറെ ആശ്വാസകരമായി. സമ പ്രായക്കാരായ കുട്ടികള്‍ക്കൊപ്പം വിശാലമായ പുരയിടങ്ങളില്‍
കറങ്ങാനും കളിക്കാനുമൊക്കെ ഏറെ അവസരങ്ങളുണ്ടായി. ഇതിനിടയിലാണ് ഭയപ്പെടുത്തുന്ന ചില 
സംഭവങ്ങള്‍ കുട്ടികള്‍ക്ക് അനുഭവപ്പെടുന്നത്.ഈ സംഭവങ്ങളിലേക്കാണ് പിന്നീട് ചിത്രം കടന്നു
ചെല്ലുക. കുട്ടികള്‍ക്കുണ്ടാകുന്ന അനുഭവങ്ങള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ കുട്ടികളാണ്‌
പരിഹാരം കണ്ടെത്തുന്നത്.

ഇതു കൊണ്ടു തന്നെ ചിത്രത്തെ കുട്ടികളുടെ ഹൊറര്‍ ചിത്രമായി വിശേഷിപ്പിക്കാം. ഇവിടെ മുന്നയെ
ദേവനന്ദ അവതരിപ്പിക്കുന്നു.മാളികപ്പുറത്തിനു ശേഷം ദേവനന്ദ അഭിനയിക്കുന്ന ആദ്യ ചിത്രം
കൂടിയാണിത് മുന്നയുടെ അച്ഛൻ ബാംഗ്ളൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഐ.ടി.
കമ്പ നി ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിൻ്റെ ജീവിതത്തില്‍ ഉണ്ടായ ചില പ്രശ്നങ്ങള്‍ മൂലം 
പത്തു വര്‍ഷക്കാലമായി തറവാട്ടില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. ആ പ്രശ്നങ്ങളുടെ
നിഗൂഡതകളാണ് സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ഫാൻ്റസിയായി അവതരിപ്പിക്കുന്നത്. സൈജു കുറുപ്പാണ്
മുന്നയുടെ അച്ഛനായി വേഷമിടുന്നത്. അശ്വതി മനോഹരൻ മുന്നയുടെ അമ്മയായും അഭിനയിക്കുന്നു.
കക്ഷി അമ്മിണിപ്പിള്ള, സ്വാതന്ത്ര്യം അര്‍ദ്ധരാതിയില്‍ എന്നീ ചിത്രങ്ങളിലും, കേരള ക്രൈം
ഫയല്‍ എന്ന വെബ് സീരിസിലും പ്രധാന വേഷമഭിനയിക്കുന്ന നടിയാണ് അശ്വതി മനോഹര്‍.ബി.ഉണ്ണികൃഷ്ണൻ്റെ
സ്മാര്‍ട്ട് സിറ്റി എന്ന ചിത്രത്തിലൂടെയാണ് സംവിധായകൻ മനുവിൻ്റെ ചലച്ചിത്ര ജീവിതത്തിനു
തുടക്കമാകുന്നത്. ആ ചിത്രത്തില്‍ സഹസംവിധായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് നന്ദൻകാവില്‍,
അരുണ്‍കുമാര്‍ അരവിന്ദ് എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു കൊണ്ടാണ് മനുവിൻ്റെ ചലച്ചിത്ര
ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഏതാനും ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തു. ഈ സാഹചര്യത്തിലാണ്
മണിയൻ പിള്ള രാജുച്ചേട്ടൻ കഥ അന്വേഷിക്കുന്നതായി അറിഞ്ഞത്. അങ്ങനെ അദ്ദേഹവുമായി ബന്ധപ്പെട്ടു.
ഒരു വലിയ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് ഞങ്ങള്‍ ഒരുമിച്ച്‌
മാളികപ്പുറം സിനിമ കാണാനിടയായത്. അതിലെ ദേവനന്ദയുടെ പ്രകടനം ഗംഭീരമായി തോന്നി. പിന്നീട്
ആ സമയത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ രോമാഞ്ചവും ഞങ്ങള്‍ ഒരുമിച്ചു കണ്ടു. രോമാഞ്ചത്തിൻ്റെ
വിജയത്തിൻ്റെ കാരണങ്ങള്‍ അദ്ദേഹം തിരക്കി. ഈ രണ്ടു ചിത്രങ്ങളാണ്. പുതിയൊരു വഴിത്തിരിവിനു
കാരണമായത്. ഒരു കൊച്ചു കുട്ടിയെ കേന്ദ്രമാക്കി ഒരു ഹൊറര്‍ കഥ മനസ്സിലുണ്ടന്ന് ഞാൻ പറഞ്ഞു.
അതിൻ്റെ ത്രഡ് പറഞ്ഞപ്പോള്‍ അത് അദ്ദേഹത്തിനേറെ ഇഷ്ടമായി.പിന്നീട് വണ്‍ ലൈൻ പൂര്‍ത്തിയാക്കി
പറഞ്ഞപ്പോള്‍ ഈ സിനിമ നമുക്കു ചെയ്യാമെന്നു പറയുകയായിരുന്നു,” സംവിധായകൻ പറഞ്ഞു.ഓഗസ്റ്റ്
19ന് പട്ടാമ്പിയിലാണ് ചിത്രീകരണം തുടങ്ങുക. അതിനു മുന്നോടിയായി മൂന്നു ദിവസത്തെ ഒരു
അഭിനയ കളരി കൊച്ചിയില്‍ നടന്നു. ദേവനന്ദയടക്കം പുതുമുഖങ്ങളായ കുട്ടികളും നിരഞ്ജ് ,ലയാ
സിംസണ്‍ എന്നിവരുമാണ് ഈ റിഹേഴ്സല്‍ ക്യാമ്പില്‍ പങ്കെടുത്തത്. ആക്റ്റിംഗ്‌ കോച്ചും 
കാസ്റ്റിംഗ്‌ ഡയറക്ടുമായ ദേവേന്ദ്ര നാഥ് ശങ്കര നാരായണനായിരുന്നു അഭിനയ കളരിയില്‍ പരിശീലകനായി
എത്തിയത്.ദേവനന്ദ, സൈജു കുറുപ്പ് ,അശ്വതി മനോഹര്‍ എന്നിവര്‍ക്കു പുറമേ രമേഷ് പിഷാരടി,
നന്ദിനി ഗോപാലകൃഷ്ണൻ, മണിയൻപിള്ള രാജു, നിരഞ്ജ് മണിയൻപിള്ള രാജു, കഞ്ചൻ, ലയാ സിംസണ്‍,
എന്നിവരും പ്രമുഖരായ കുറച്ചു കുട്ടികളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
