# പ്രകാശന്റെ ടീന മോള്‍ പൊളിച്ചു! ദേവികയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ!

- Link: https://ml.b4blaze.com/film-news/devika-sanjay-photo-shoot
- Published: 2020-01-01T10:08:44+05:30
- Author: Rahul

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശനില്‍ ഫഹദ് ഫാസിലിനൊപ്പം എത്തിയ പുതുമുഖ
താരമാണ് ദേവിക സഞ്ജയ്. കുട്ടിത്തം നിറഞ്ഞ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുത്ത
പുതുമുഖ നായികയാണ് ദേവിക. ആ സിനിമ കണ്ടിറങ്ങുന്നവരുടെ മനസിലും മായാതെ നിൽക്കുന്ന അഭിനയ
മികവാണ് ആ സിനിമയിൽ ദേവിക കാഴ്ച വെച്ചത്. ടീന മോള്‍ എന്ന കഥാപാത്രത്തിലൂടെ ഈ കൗമാര 
താരം പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. ഇപ്പോള്‍ നിരവധി അവസരങ്ങളാണ് താരത്തെ
തേടിയെത്തുന്നത്. ഇപ്പോള്‍ ഷൂട്ടിംഗ് പാതി വഴിയില്‍ മുടങ്ങി നില്‍ക്കുന്ന ഷെയ്ന്‍ നിഗം
ചിത്രത്തില്‍ നായികാ വേഷത്തിലും ദേവികയുണ്ട്. പ്രതിസന്ധികള്‍ പൂര്‍ത്തിയാക്കി ഖുര്‍ബാനി
തിയറ്ററുകളിലെത്തിയാല്‍ അത് തനിക്ക് മികച്ച അവസരമാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.
ദേവികയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ കാണാം.
