# വിവാഹശേഷം ദേവിക അഭിനയിക്കുമോ..? ഭര്‍ത്താവിന്റെ ഉത്തരം ഇങ്ങനെ..!!

- Link: https://ml.b4blaze.com/film-news/devikas-husband-about-her-acting-career
- Published: 2022-02-04T11:17:28+05:30
- Author: Rahul

വിവാഹ ശേഷം നടിമാര്‍ സിനിമാ ജീവിതം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ഒരു നീണ്ട ഇടവേള എടുക്കുകയോ
ചെയ്യുന്ന ഒരു പ്രവണത സിനിമാ സീരിയല്‍ മേഖലകളില്‍ കണ്ടു വരാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ
പ്രിയപ്പെട്ട താരം ദേവിക നമ്പ്യാരും ഇനി അഭിനയ രംഗത്തേക്ക് തിരിച്ച് വരില്ലേ എന്നാണ്
ആരാധകര്‍ ചോദിക്കുന്നത്. അതിന് താരത്തിന്റെ ഭര്‍ത്താവ് കൊടുത്ത മറുപടിയാണ് ഇപ്പോള്‍
വൈറലായി മാറുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ദേവികയുടെ വിവാഹം വിജയ് മാധവുമായി
നടന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/devika-215x300.jpg?
resize=978%2C1365&ssl=1)

തന്റെ വിവാഹ വിശേഷങ്ങളെല്ലാം താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി 
പങ്കുവെച്ചിരുന്നു. അന്ന് മുതല്‍ ഉയരുന്ന ചോദ്യമാണ് ഇനി ദേവിക അഭിനയ രംഗത്തേക്ക് തിരിച്ചു
വരില്ലേ എന്ന്. ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്‍കിയിരിക്കുകയാണ് ദേവികയുടെ ഭര്‍ത്താവ്
വിജയ് മാധവ്. ദേവിക അഭിനയിക്കുന്നതില്‍ എനിക്ക് പ്രശ്നം ഒന്നുമില്ല എന്നാണ് ഭര്‍ത്താവ്
പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/Devika-Nambiar-Wedding-
Saree--300x180.jpg?resize=1002%2C601&ssl=1)

അത് അവരുടെ പ്രൊഫഷനാണ്. പക്ഷെ കല്യാണം കഴിഞ്ഞാല്‍ അറിയാമല്ലോ, വീട്ടുകാരെയും ബന്ധുക്കളെയും
ഒന്നും പറയിപ്പിക്കാന്‍ നില്‍ക്കരുത്. അങ്ങനെയൊന്നും ഇല്ലാതെ അഭിനയം തുടരാം എന്നായിരുന്നു
ഗായകനും സംഗീത സംവിധായകനുമൊക്കെയായ വിജയ് മാധവിന്റെ പ്രതികരണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/devika-1-300x169.
jpg?resize=962%2C542&ssl=1)

സിനിമാ സീരിയല്‍ രംഗത്ത് മാത്രമല്ല അവതാരിക എന്ന രീതിയിലും തിളങ്ങിയ താരമാണ് ദേവിക.
വിവാഹ ശേഷം വിജയ് മാധവിന് കൊവിഡ് പോസിറ്റീവ് ആയതിനാല്‍ ഇതുവരെ ഇരുവരും ഹണിമൂണിനൊന്നും
പോയിട്ടില്ല എന്നും ഇവര്‍ പറയുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി 
ഷോ വഴി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് വിജയ് മാധവ്.

 
