# ‘മാരി സെല്‍വരാജിന്റെ മാമന്നന്‍ ഒരു വികാരമാണ്’ മാമന്നനെ അഭിനന്ദിച്ച് ധനുഷ്

- Link: https://ml.b4blaze.com/film-news/dhanush-about-mamannan-movie
- Published: 2023-06-28T21:01:33+05:30
- Author: Gargi

സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മാരിസെല്‍വരാജ് ചിത്രം മാമന്നനെ 
പ്രകീര്‍ത്തിച്ച് സൂപ്പര്‍ താരം ധനുഷ് . ‘മാരി സെല്‍വരാജിന്റെ മാമന്നന്‍ ഒരു വികാരമാണ്,
മാരി നിങ്ങള്‍ക്ക് ഒരു വലിയ ആലിംഗനം. വടിവേലു സാറും ഉദൈസ്റ്റാലിനും വളരെ ബോധ്യപ്പെടുത്തുന്ന
പ്രകടനമാണ് കാഴ്ചവെച്ചത്. ഫഹദില്‍ നിന്നും കീര്‍ത്തി സുരേഷില്‍ നിന്നും വീണ്ടും മികച്ച
പ്രകടനം. ഇന്റര്‍വെല്‍ ബ്ലോക്കില്‍ തിയേറ്ററുകള്‍ പൊട്ടിത്തെറിക്കും.

![Dhanush1](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Dhanush1.
jpg?resize=900%2C900&ssl=1)

ഒടുവില്‍ എ.ആര്‍.റഹ്‌മാന്‍ സാര്‍ മനോഹരം അങ്ങയുടെ മ്യൂസിക് ‘ എന്നാണ് ധനുഷ് തന്റെ ട്വിറ്ററില്‍
കുറിച്ചിരിക്കുന്നത്. ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററില്‍ നാളെ റിലീസ് ആകും.പ്രശസ്ത
പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/mamannan.jpg?resize
=1200%2C628&ssl=1)

സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് .ചിത്രത്തിന്റെ ഛായാഗ്രഹണം തേനി
ഈശ്വര്‍ ആണ്. കേരളത്തില്‍ ആര്‍, ആര്‍, ആര്‍, വിക്രം , ഡോണ്‍ , വെന്ത് തുനിന്തത് കാട്,
വിടുതലൈ തുടങ്ങിയ മാസ്റ്റര്‍ ക്ലാസ് സിനിമകള്‍ വിതരണം ചെയ്ത എച്ച് ആര്‍ പിക്‌ചേഴ്‌സ്
ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
