# ഇനിയും പിരിഞ്ഞിരിക്കാന്‍ വയ്യ..! പിണക്കം മറന്ന് ധനുഷും ഭാര്യ ഐശ്വര്യയും!

- Link: https://ml.b4blaze.com/film-news/dhanush-and-aiswarya-cancelled-their-divorce
- Published: 2022-10-02T09:15:38+05:30
- Author: Sreekumar

ധനുഷിന്റേയും ഭാര്യ ഐശ്വര്യയുടേയും വിവാഹ മോചന വാര്‍ത്തകള്‍ ഒരു ഞെട്ടലോടെ ആയിരുന്നു
ആരാധകര്‍ അറിഞ്ഞത്. പതിനെട്ട് വര്‍ഷം നീണ്ടുനിന്ന ഈ ദാമ്പത്യബന്ധത്തില്‍ വിള്ളല്‍ വീണുവെന്ന
വാര്‍ത്ത ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരുന്നു.. പിരിയുകയാണെങ്കിലും മക്കള്‍ക്ക്
വേണ്ടി എന്നും ഒന്നിച്ച് ഉണ്ടാകും എന്ന് ഇവര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.. എന്നാല്‍
ഇപ്പോഴിതാ പിണക്കം മറന്ന് ഒന്നാകാന്‍ തന്നെ ഇവര്‍ തീരുമാനിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍
പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/dhanush.jpg?resize
=960%2C540&ssl=1)

വിവാഹ മോചനത്തിനായി ഇരുവരും സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍..
ഔദ്യോഗികമായി ധനുഷും ഐശ്വര്യയും തന്നെ ഇതേ കുറിച്ച് പറയും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇരുവരും ഒന്നാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇവര്‍ ഒന്നാകും
എന്ന് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. വിവാഹ ജീവിതം അവസാനിപ്പിച്ചു എങ്കിലും ഇരുവരും
പല തവണ ഒരുമിച്ച് കാണുകയും മക്കള്‍ക്കൊപ്പം സന്തോഷങ്ങള്‍ എല്ലാം പങ്കുവെയ്ക്കുകയും 
ചെയ്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/dhanushh78.jpg?resize
=960%2C540&ssl=1)

യാത്രയ്ക്കും ലിംഗയ്ക്കും വേണ്ടി എന്നും ഒരുമിച്ച് ഉണ്ടാകണം എന്ന് പിരിയുന്നതിന് മുന്‍പ്
തന്നെ താരദമ്പതികള്‍ തീരുമാനിച്ചിരുന്നു.. എത്ര തിരക്കുകള്‍ ആയിട്ട് പോലും ആ കാര്യത്തില്‍
ഇരുവരും വിട്ടുവീഴ്ച വരുത്തിയിരുന്നില്ല.. ഇപ്പോഴിതാ പിണക്കം മറന്ന് ഇനി മക്കള്‍ക്കൊപ്പം
ഒന്നായി ജിവിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍ എന്നാണ് വാര്‍ത്തകള്‍. പതിനെട്ട് വര്‍ഷത്തെ
ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ മാത്രം എന്തായിരുന്നു ഇവര്‍ക്കിടയില്‍ ഉണ്ടായ പ്രശ്‌നം
എന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/dhanush-fam.jpg?
resize=800%2C600&ssl=1)

എന്നാല്‍ കുറച്ച് നാളുകളായി ഇരുവരും ഇതേ കുറിച്ച് ചിന്തിക്കുന്നുണ്ടായിരുന്നു എന്നാണ്
ഇരുവരുടേയും അടുത്ത വൃത്തങ്ങള്‍ അന്ന് അറിയിച്ചിരുന്നത്. രജനികാന്ത് അടക്കം വിഷയം ഒത്ത്
തീര്‍പ്പാക്കാന്‍ ഇടപെട്ടിരുന്നു.. ഇപ്പോള്‍ ആ ചര്‍ച്ചകള്‍ക്ക് എല്ലാം ഫലം കണ്ടു എന്നാണ്
ആരാധകര്‍ പ്രതീക്ഷിക്കുന്നത്.. കുറച്ച് നാളുകള്‍ക്ക് മുന്‍പ് മകന്റെ സ്‌കൂളിലെ ഒരു 
പരിപാടിയ്ക്ക് ധനുഷും ഐശ്വര്യയും ഒന്നിച്ച് എത്തിയിരുന്നു. അന്നത്തെ ഫോട്ടോകളും വൈറലായിരുന്നു.
