# തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രത്യേക പ്രാര്‍ഥന നടത്തി ധനുഷ്!!

- Link: https://ml.b4blaze.com/film-news/dhanush-at-tirumala-temple-with-sister
- Published: 2024-02-01T21:04:56+05:30
- Author: Anu

തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ ധനുഷ്. ഇന്ന് രാവിലയാണ് ധനുഷ് ക്ഷേത്രത്തിലെത്തിയത്.
പുതിയ ചിത്രം ഡിഎന്‍എസ്സിന്റെ ചിത്രീകരണത്തിനായി ദിവസങ്ങളായി താരം തിരുപ്പതിലുണ്ട്.
ഷൂട്ടിംഗ് ഇടവേളയിലാണ് താരം ക്ഷേത്രത്തില്‍ എത്തിയത്. രാവിലെയോടെ ക്ഷേത്രത്തിലെത്തിയ
അദ്ദേഹം പ്രത്യേക പ്രാര്‍ത്ഥനകളും നടത്തിയാണ് മടങ്ങിയത്.

സഹോദരിക്കൊപ്പമാണ് ധനുഷ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് എത്തിയ താരത്തിനെ
കാത്ത് ആരാധകരുടെ കൂട്ടം തന്നെ ക്ഷേത്ര പരിസരത്തുണ്ടായിരുന്നു. ക്ഷേത്ര ദര്‍ശനത്തിന്
ശേഷം ധനുഷ് ആരാധകരുമായി സംസാരിക്കുകയും ചെയ്തു.
  അതേസമയം ഡിഎന്‍എസ്സിന്റെ ഷൂട്ടിംഗ്
പൊലീസ് തടഞ്ഞു. ഷൂട്ടിങ് ഭക്തര്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും
ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെടുത്തത്.

ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഎന്‍എസ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍
ഒന്നാണ് തിരുപ്പതിയും. പ്രദേശത്തെ ആംബുലന്‍സുകള്‍ക്കടക്കം, യാത്ര തടസമുണ്ടാക്കുന്ന 
ഗതാഗതകുരുക്ക് അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ്, തിരുപ്പതി പൊലീസ് ചിത്രത്തിന്റെ ഷൂട്ടിംഗ്
അനുമതി റദ്ദാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
  തിരുപ്പതിയിലെ അല്‍ബിരി എന്ന സ്ഥലത്തായിരുന്നു
ഡിഎന്‍എസിന്റെ ചിത്രീകരണം നടന്നത്. സിനിമാ ചിത്രീകരണത്തെ തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍
വിവിധ റൂട്ടുകളിലേക്ക് തിരിച്ചു വിടേണ്ടി വന്നത് ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.
ഇതോടെയാണ് പൊലിസ് ഷൂട്ടിംഗ് തടഞ്ഞത്.

> [#Dhanush](https://twitter.com/hashtag/Dhanush?src=hash&ref_src=twsrc%5Etfw) Anna
> Visited the Tirumala Temple in Tirupati [@dhanushkraja](https://twitter.com/dhanushkraja?ref_src=twsrc%5Etfw)????
> [#DNSTheMovie](https://twitter.com/hashtag/DNSTheMovie?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/mXWjD1ZujW](https://t.co/mXWjD1ZujW)
> — Dhanush Trends ™ (@Dhanush_Trends) [January 31, 2024](https://twitter.com/Dhanush_Trends/status/1752606942068113644?ref_src=twsrc%5Etfw)
