# ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ ആമസോണ്‍ പ്രൈമില്‍ വരുന്നു!!

- Link: https://ml.b4blaze.com/film-news/dhanush-movie-captain-miller-ott-release-announced
- Published: 2024-02-02T20:18:37+05:30
- Author: Anu

കോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലര്‍’.
പിരീയോഡിക് ആക്ഷന്‍-അഡ്വഞ്ചര്‍ ഡ്രാമയാണ് ചിത്രം. ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു
ക്യാപ്റ്റന്‍ മില്ലര്‍. ഇതിനോടകം തന്നെ ചിത്രം നൂറ് കോടി ക്ലബിലെത്തിയിരുന്നു. ഇപ്പോഴിതാ
ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
  കാത്തിരിപ്പിനൊടുവില്‍
ചിത്രം ഒടിടിയിലേക്ക് എത്തുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആമസോണ്‍ പ്രൈമാണ്
ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ഏറ്റെടുത്തിരിക്കുന്നത്. അരുണ്‍രാജ കാമരാജ്, മധന്‍
കാര്‍ക്കി എന്നിവര്‍ക്കൊപ്പം അരുണ്‍ മതേശ്വരനുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ചിത്രം സത്യജ്യോതി ഫിലിംസാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 9ന് ആമസോണ്‍ പ്രൈം
വീഡിയോസില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.  1930കളിലെയും 40കളിലെയും മദ്രാസ് പ്രസിഡന്‍സി
പശ്ചാത്തലമാക്കിയുള്ള ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമാണിത്. പ്രിയങ്ക മോഹന്‍, ശിവ രാജ്കുമാര്‍,
സുന്ദീപ് കിഷന്‍ എന്നിരാണ് മറ്റുതാരങ്ങളായെത്തുന്നത്.തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും
ചിത്രം ഡബ്ബ് ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ 5 കോടിയിലേറെ നേടിയിട്ടുണ്ട്.
ഇതാദ്യമായാണ് ഒരു ധനുഷ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം 5 കോടി നേടുന്നത്.
