# ധനുഷ് ഡബിള്‍ റോളില്‍ എത്തുന്ന പട്ടാസിലെ പുതിയ സ്റ്റില്‍ കാണാം!!

- Link: https://ml.b4blaze.com/film-news/dhanush-movie-pattas-stills
- Published: 2019-12-28T15:44:15+05:30
- Author: Rahul

ധനുഷിൻറെ  ഏറ്റവും പുതിയ ചിത്രമാണ് പട്ടാസ്. ആര്‍. എസ്. ദുരൈ സെന്തില്‍കുമാരാണ്  ചിത്രത്തിന്റെ
സംവിധാനം.  ചിചിത്രത്തിന്റെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു . സ്നേഹ, മെഹ്രീന്‍ പിര്‍സാദ,
ജഗപതി ബാബു, മുനിഷ്കാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ ധനുഷ്
ഡബിള്‍ റോളില്‍ ആണ് എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/12/pattas-dhanush-movie-
still.jpg?resize=422%2C400&ssl=1)

 

കൊടി എന്ന ചിത്രത്തിന് ശേഷം ധനുഷും, ദുരൈ സെന്തില്‍കുമാറും ഒന്നിക്കുന്ന രണ്ടാമത്തെ
ചിത്രമാണിത്. വിവേക്-മെര്‍വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശ് ആണ്. സത്യ ജ്യോതി
ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/12/dhanush-new-movie.
jpg?resize=599%2C400&ssl=1)

തമിഴ് ചിത്രം പട്ടാസിലെ മൂന്നാമത്തെ ഗാനം വളരെ ഹിറ്റായിരുന്നു,. എല്ലാവരും വളരെ ആകാഷയോടെ
കാത്തിരിക്കുന്ന ചിത്രമാണ് പാട്ടാസ്. ഒരു ഇടവേളക്കു ശേഷം സിനിമയിലേക്ക്  സ്നേഹയുടെ 
തിരിച്ചുവരവുതന്നെ ആയിരിക്കും ഈ സിനിമ എന്നാണ് വിലയിരുത്തലുകൾ

 

[Lahari Music | T-Series](https://www.youtube.com/channel/UCnSqxrSfo1sK4WZ7nBpYW1Q)
